Ambalavayal Reckless Driving Accident: റീൽസ് ചിത്രീകരിക്കാനായി ജീപ്പഭ്യാസം; നിയന്ത്രണം വിട്ട് വെള്ളത്തിലേക്ക് മറിഞ്ഞു; അഞ്ച് പേർ അറസ്റ്റിൽ

Reckless Driving During Reels Shoot in Ambalavayal: വ്യൂപോയിൻ്റിൻ്റെ എതിർവശത്ത് ചെങ്കുത്തായി കിടക്കുന്ന ഭാഗത്താണ് റീലിസ് ഷൂട്ട് ചെയ്യാനായി ജീപ്പ് ഓടിച്ചിറക്കിയത്. എന്നാൽ, നിയന്ത്രണം നഷ്ടമായതോടെ വാഹനം അണക്കെട്ടിൽ പതിക്കുകയായിരുന്നു.

Ambalavayal Reckless Driving Accident: റീൽസ് ചിത്രീകരിക്കാനായി ജീപ്പഭ്യാസം; നിയന്ത്രണം വിട്ട് വെള്ളത്തിലേക്ക് മറിഞ്ഞു; അഞ്ച് പേർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

Updated On: 

29 Jun 2025 | 09:25 AM

അമ്പലവയൽ: നെല്ലാറച്ചാൽ വ്യൂപോയിന്റിൽ വീണ്ടും വാഹനാപകടം. കഴിഞ്ഞ ദിവസം ഇതേസ്ഥലത്ത് ട്രാക്ടർ തലകീഴായി മറിഞ്ഞ് അപകടമുണ്ടായിരുന്നു. റീൽസ് ചിത്രീകരിക്കാനായി കുന്നിൻചെരുവിൽ അപകടകരമാംവിധം ഓടിച്ച ജീപ്പ് അണക്കെട്ടിലെ വെളളത്തിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.

റീൽസ് ചിത്രീകരിക്കുന്നതിനായി അണക്കെട്ടിൽ ഇറങ്ങിയ മീനങ്ങാടി സ്വദേശി പി കെ ഫായിസ്, വടകര സ്വദേശികളായ മുഹമ്മദ് റാഹിൻ, മുഹമ്മദ് റിജാസ്, മുഹമ്മദ് ഷാഫി, മുഹമ്മദ് ഷാനിഫ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്ത്‌ കോടതിയിൽ ഹാജരാക്കി. വ്യൂപോയിന്റിൽ എത്തിയ നാട്ടുകാരാണ് ജീപ്പ് വെള്ളത്തിൽ തലകീഴായി മറിഞ്ഞുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ഈ പരിസരത്ത് ജീപ്പിന്റെ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു.

വ്യൂപോയിൻ്റിൻ്റെ എതിർവശത്ത് ചെങ്കുത്തായി കിടക്കുന്ന ഭാഗത്താണ് റീലിസ് ഷൂട്ട് ചെയ്യാനായി ജീപ്പ് ഓടിച്ചിറക്കിയത്. എന്നാൽ, നിയന്ത്രണം നഷ്ടമായതോടെ വാഹനം അണക്കെട്ടിൽ പതിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ അമ്പലവയൽ പോലീസ് നാട്ടുകാരുടെ സഹായത്തോടെ വെള്ളത്തിൽ നിന്ന് ജീപ്പ് വലിച്ചു കയറ്റി.

ALSO READ: ഡിജെ പാർട്ടികിടെ കൊച്ചിയിൽ സംഘർഷം; യുവാവിനെ യുവതി കുപ്പി പൊട്ടിച്ചു കുത്തി, ബാറിൽ സിനിമാ താരങ്ങളും

രാവെന്നോ പകലെന്നോയില്ലാതെ ആളുകൾ ഓഫ്റോഡ് വാഹനങ്ങളുമായി നെല്ലാറച്ചാൽ വ്യൂപോയിന്റ്റിൽ എത്തുന്നത് ജനജീവിതം ദുസ്സഹമാക്കുകയാണ്. കൃത്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി മാത്രമേ പ്രദേശത്തേക്ക് സന്ദർശകരെ അനുവദിക്കാൻ പാടുള്ളൂവെന്ന് ബ്ലോക്ക് പഞ്ചായത്തംഗം എ എസ് വിജയ ആവശ്യപ്പെട്ടു.

ഓഫ്‌റോഡ് വാഹനങ്ങളുമായി എത്തുന്നവർ അടക്കമുള്ളവരുടെ അനധികൃത ഇടപെടൽ പോലീസ് നിരീക്ഷിവരുകയാണ്. ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അമ്പലവയൽ സ്റ്റേഷൻ എസ്എച്ച്ഒ അനൂപ് വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല, ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിൻറെ രാഷ്ട്രീയ തീരുമാനം: മുഖ്യമന്ത്രി
എന്റെ വയസ് 37 ആണ്, തന്ത​വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല, യാത്ര വിവാദമാക്കേണ്ട: മന്ത്രി ജനീഷ്
Kerala Rain Alert: ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കും; മധ്യ-തെക്കൻ കേരളത്തിൽ മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
Kerala Lottery Result Today: ഭാഗ്യനക്ഷത്രം ഉദിച്ചത് നിങ്ങളുടെ വീട്ടിലോ? ഇന്നത്തെ ‘ഭാഗ്യതാര’ ലോട്ടറി ഫലം പരിശോധിക്കാം
Onam Bumper 2026: ഓണം ബമ്പര്‍ നറുക്കെടുപ്പിന് ഇനി നാല് നാള്‍ മാത്രം; ടിക്കറ്റെടുക്കാത്തവര്‍ ശ്രദ്ധിക്കൂ
Kerala Rain Travel Ban: കനത്ത മഴ മുന്നറിയിപ്പ്: മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു
പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ടാപ്പിലെ അഴുക്ക് മാറ്റാൻ നാരങ്ങ മതി! ഈ ട്രിക്ക് പരീക്ഷിച്ചോളൂ
വൈറ്റമിന്‍ സി കിട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ചായ അരിപ്പയിലെ ചായക്കറ എങ്ങനെ നീക്കം ചെയ്യാം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു