AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kochi Bar Stabbing; ഡിജെ പാർട്ടികിടെ കൊച്ചിയിൽ സംഘർഷം; യുവാവിനെ യുവതി കുപ്പി പൊട്ടിച്ചു കുത്തി, ബാറിൽ സിനിമാ താരങ്ങളും

Kochi kathrikadavu Bar Stabbing Case: യുവാവുമായി തർക്കിച്ച യുവതി ബിയർ കുപ്പി പൊട്ടിച്ചാണ് കുത്തിയത്. ഉദയംപേരൂർ സ്വദേശിയായ ഇരുപത്തിയൊൻപതുകാരിയെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുമ്പോൾ ചില സിനിമാ താരങ്ങളും പിന്നണി ഗായകരും ഉൾപ്പെടെ സ്ഥലത്ത് ഉണ്ടായിരുന്നു എന്നാണ് വിവരം.

Kochi Bar Stabbing; ഡിജെ പാർട്ടികിടെ കൊച്ചിയിൽ സംഘർഷം; യുവാവിനെ യുവതി കുപ്പി പൊട്ടിച്ചു കുത്തി, ബാറിൽ സിനിമാ താരങ്ങളും
പ്രതീകാത്മക ചിത്രംImage Credit source: Gettyimages
Neethu Vijayan
Neethu Vijayan | Updated On: 29 Jun 2025 | 09:22 AM

കൊച്ചി: കതൃക്കടവിലെ ബാറിൽ യുവാവിന് നേരെ യുവതിയുടെ ആക്രമണം. സംഘർഷത്തിന് പിന്നാലെ മദ്യക്കുപ്പി പൊട്ടിച്ച് യുവാവിന് യുവതി കുത്തി പരുക്കേൽപിച്ചു. ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെയുണ്ടായ വാക്കുതർക്കത്തിനിടെയാണ് സംഭവം. ‌ഒരു വർഷം മുൻപു വെടിവയ്പ് നടന്ന അതേ സ്ഥലമാണിത്. ഇന്നലെ രാത്രി പത്തരയോടെയാണു സംഘർഷമുണ്ടായത്. ബാറിന്റെ കൗണ്ടറിലുണ്ടായ വാക്ക് തർക്കമാണ് ഒടുവിൽ സംഘർഷത്തിൽ കലാശിച്ചത്.

യുവാവുമായി തർക്കിച്ച യുവതി ബിയർ കുപ്പി പൊട്ടിച്ചാണ് കുത്തിയത്. ഉദയംപേരൂർ സ്വദേശിയായ ഇരുപത്തിയൊൻപതുകാരിയെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുമ്പോൾ ചില സിനിമാ താരങ്ങളും പിന്നണി ഗായകരും ഉൾപ്പെടെ സ്ഥലത്ത് ഉണ്ടായിരുന്നു എന്നാണ് വിവരം. സംഘർഷം വിവരമറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി.

നോർത്ത് സ്റ്റേഷനിൽനിന്നും കൺട്രോൾ റൂമിൽനിന്നും വൻ പോലീസ് സംഘം സ്ഥലത്തെത്തിയാണ് ആളുകളെ ഒഴിപ്പിച്ചത്. സംഭവത്തെ തുടർന്ന് കതൃക്കടവ് –തമ്മനം റോഡിൽ ഗതാഗത തടസ്സമുണ്ടായി. 2024 ഫെബ്രുവരിയിൽ ഇതേ ബാറിന്റെ മുന്നിലാണ് വെടിവയ്പുണ്ടായത്. ഇടപ്പള്ളിയിലെ മറ്റൊരു ബാറിലിരുന്ന് മദ്യപിച്ച സംഘം ഇവിടെയെത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു. ഇടശേരി ബാറിലെത്തി മദ്യം ആവശ്യപ്പെടുകയും തുടർന്ന് പ്രതികൾ തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ചെയ്തു.

ഇതു ചോദ്യം ചെയ്ത മാനേജറിനെ പ്രതികൾ മർദിച്ച് അവശനിലയിലാക്കി. ഓടിവന്ന മറ്റ് ജീവനക്കാർ ആക്രമണം ചെറുത്തതോടെ യുവാക്കളിൽ ഒരാൾ തോക്കെടുത്ത് വെടിവച്ചശേഷം കടന്നുകളയുകയായിരുന്നു. സംഭവത്തിനി പിന്നാലെ നഗരത്തിലെ ബാർ ഹോട്ടലുകൾ രാത്രി 11 ന് തന്നെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് കർശന നിർദേശവും നൽകിയിരുന്നു.