Thrissur Ambulance-Car Accident: തൃശൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; നാല് പേർക്ക് പരിക്ക്

Ambulance and Car Collision in Kanippayyur: കുന്നംകുളത്തെ കാണിപ്പയ്യൂരാണ് അപകടം ഉണ്ടായത്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും കാർ യാത്രികയും അപകടത്തിൽ മരിച്ചു.

Thrissur Ambulance-Car Accident: തൃശൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; നാല് പേർക്ക് പരിക്ക്

കൂട്ടിയിടിച്ച ആംബുലൻസും കാറും

Updated On: 

10 Aug 2025 17:24 PM

തൃശൂർ: ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കുന്നംകുളത്തെ കാണിപ്പയ്യൂരാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും കാർ യാത്രികയും മരിച്ചു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആംബുലൻസിൽ ഉണ്ടായിരുന്ന കണ്ണൂർ സ്വദേശിയായ കുഞ്ഞിരാമൻ (81), കാർ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലൻസും തമ്മിലാണ് കൂട്ടിയിടിച്ചത്. റോഡിന്റെ വലതുഭാഗത്ത് കൂടി പാഞ്ഞെത്തിയ കാർ ആംബുലൻസിലേക്ക് വന്നിടിക്കുകയായിരുന്നു. അതിനാൽ തന്നെ ആംബുലൻസ് പെട്ടെന്ന് നിയന്ത്രിക്കാൻ ഡ്രൈവർക്കായില്ല.

രോഗിയും ഡ്രൈവറും ഉൾപ്പെടെ ആകെ അഞ്ച് പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. രണ്ട് പേർ കാറിലും ഉണ്ടായിരുന്നു. കാർ യാത്രക്കാരായിരുന്ന കൂനംമുച്ചി സ്വദേശി ആന്റോയ്ക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ആന്റോയുടെ ഭാര്യയാണ് മരിച്ച പുഷ്പ. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് റോഡിന് കുറുകെ മറിഞ്ഞു. അപകടത്തിൽ കാറിന്റെ മുൻഭാഗവും പൂർണമായും തകർന്നിട്ടുണ്ട്.

ALSO READ: താരാരാധനയുടെ പേരിൽ തർക്കം, പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച 19കാരൻ പിടിയിൽ

പ്രദേശവാസികൾ ചേർന്നാണ് പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാറിന്റെ ഡീസൽ ടാങ്ക് തകർന്ന് ഇന്ധനം റോഡിൽ പടരുകയും ആംബുലൻസിലെ സിലിണ്ടറിൽ നിന്ന് ഓക്സിജൻ ചോരുകയും ചെയ്തു. ഇതോടെ, ഫയർഫോഴ്‌സ് സ്ഥലത്തെത്തി കൂടുതൽ അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും