AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025: ഓണം ബമ്പര്‍ എത്ര കോടിപതികളെ സൃഷ്ടിക്കും? 500 രൂപ മുടക്കുന്നത് നഷ്ടമാകില്ല

How many Crorepatis in Onam Bumper 2025: 500 രൂപയാണ് ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ വില. 500 രൂപ മുടക്കിയാലും നഷ്ടമൊന്നും തന്നെ സംഭവിക്കില്ല. കാരണം, ഒട്ടനവധി സമ്മാനങ്ങളാണ് ഓണം ബമ്പര്‍ നിങ്ങള്‍ക്കായി കാത്തുവെച്ചിരിക്കുന്നത്.

Onam Bumper 2025: ഓണം ബമ്പര്‍ എത്ര കോടിപതികളെ സൃഷ്ടിക്കും? 500 രൂപ മുടക്കുന്നത് നഷ്ടമാകില്ല
ഓണം ബമ്പര്‍ Image Credit source: Jai Jalaram Lotteries Facebook Page
shiji-mk
Shiji M K | Published: 10 Aug 2025 17:03 PM

ഭാഗ്യപരീക്ഷണങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല. എല്ലാ വര്‍ഷവും ബമ്പറെടുത്ത് ഭാഗ്യം പരീക്ഷിക്കുന്നവരാണ് മലയാളികള്‍. ഈ വര്‍ഷത്തെ ഓണം ബമ്പര്‍ വില്‍പന തകൃതിയായി മുന്നേറുന്നു. ടിക്കറ്റെടുക്കാന്‍ ബാക്കിയുള്ളവരാണ് നിങ്ങളെങ്കില്‍ അത് പെട്ടെന്ന് തന്നെ ചെയ്താട്ടെ, ഈ വര്‍ഷത്തെ ഭാഗ്യം ചിലപ്പോള്‍ നിങ്ങളോടൊപ്പമാണെങ്കിലോ?

500 രൂപയാണ് ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ വില. 500 രൂപ മുടക്കിയാലും നഷ്ടമൊന്നും തന്നെ സംഭവിക്കില്ല. കാരണം, ഒട്ടനവധി സമ്മാനങ്ങളാണ് ഓണം ബമ്പര്‍ നിങ്ങള്‍ക്കായി കാത്തുവെച്ചിരിക്കുന്നത്.

ഓണം ബമ്പര്‍ സമ്മാന ഘടന

ഒന്നാം സമ്മാനം- 25 കോടി രൂപ
സമാശ്വാസ സമ്മാനം- 9 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം
രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
മൂന്നാം സമ്മാനം- 50 ലക്ഷം വീതം 20 പേര്‍ക്ക്
നാലാം സമ്മാനം- 5 ലക്ഷം രൂപ നീതം 10 പേര്‍ക്ക്
അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക്
ആറാം സമ്മാനം- 5,000 രൂപ
ഏഴാം സമ്മാനം- 2,000 രൂപ
എട്ടാം സമ്മാനം- 1,000 രൂപ
ഒന്‍പതാം സമ്മാനം- 500 രൂപ

Also Read: Onam Bumper 2025: ജില്ലയിലുമുണ്ട് മാജിക്! എവിടെ നിന്ന് ടിക്കറ്റെടുത്താലാണ് അടിക്കാന്‍ കൂടുതല്‍ സാധ്യത

22 കോടീശ്വരന്മാരാണ് ഓണം ബമ്പര്‍ വഴി ഉണ്ടാകുന്നത്. ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് പുറമെ മറ്റ് 21 പേര്‍ക്കും കോടികള്‍ ലഭിക്കുന്നു. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിക്കുക. മാത്രമല്ല ഒന്നാം സമ്മാനത്തിന് അര്‍ഹമായ ലോട്ടറി ടിക്കറ്റ് വിറ്റ ഏജന്റിനും 1 കോടി രൂപ ലഭിക്കുന്നു. സെപ്റ്റംബര്‍ 27നാണ് ലോട്ടറി നറുക്കെടുപ്പ്.

(Disclaimer: ഇത്‌ വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)