Ami Shah: അമിത് ഷാ ഇന്ന് കേരളത്തില്‍, തിരുവനന്തപുരത്ത് വിവിധ പരിപാടികള്‍, തളിപ്പറമ്പില്‍ ക്ഷേത്രദര്‍ശനം
Ami Shah To Visit Kerala Today: നാളെ രാവിലെ 11ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. ഓഫീസില്‍ പതാക ഉയര്‍ത്തിയതിനു ശേഷം ചെമ്പകത്തൈ നടും. തുടര്‍ന്നാകും ഉദ്ഘാടനം. കെജി മാരാരുടെ വെങ്കല പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്യും. 11.30-ഓടെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന വാര്‍ഡുതല നേതൃസംഗമം അദ്ദേഹം ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ രാത്രി പത്തിന് വിമാനത്താവളത്തിലെത്തുന്ന കേന്ദ്രമന്ത്രിയെ സ്വീകരിക്കും. നാളെ രാവിലെ 11ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. ഓഫീസില്‍ പതാക ഉയര്‍ത്തിയതിനു ശേഷം ചെമ്പകത്തൈ നടും. തുടര്‍ന്നാകും ഉദ്ഘാടനം. കെജി മാരാരുടെ വെങ്കല പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്യും. 11.30-ഓടെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന വാര്‍ഡുതല നേതൃസംഗമം അദ്ദേഹം ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിലെ 5000 വാര്‍ഡ് സമിതികളില്‍ നിന്നായി ഏകദേശം 25,000 പേര്‍ പരിപാടിയില്‍ പങ്കെടുക്കും.
തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ ജില്ലകളിലുള്ളവരാണ് സംഗമത്തിനെത്തുന്നത്. മറ്റ് ജില്ലകളിലുള്ളവര്‍ വെര്‍ച്വലായാകും പങ്കെടുക്കുന്നത്. ഏതാണ്ട് 1.5 ലക്ഷം പേര്‍ ഇത്തരത്തില്‍ പരിപാടിയുടെ ഭാഗമാകുമെന്നാണ് കണക്കുകൂട്ടല്‍. നേതൃസംഗമത്തോടെ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പോരാട്ടം ആരംഭിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.




പാര്‍ട്ടിയുടെ സംഘടനാതലപ്രചാരണത്തിന് ശനിയാഴ്ച ഔദ്യോഗിക തുടക്കമാകും. വാര്‍ഡുതലസംഗമത്തില്‍ ‘കേരളം മിഷന്‍ 2025’ അമിത് ഷാ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ബിജെപി സംസ്ഥാന നേതാക്കളുമായും മറ്റ് പ്രമുഖരുമായും അദ്ദേഹം അമിത് ഷാ നടത്തും. പിന്നീട് കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ ക്ഷേത്രദര്‍ശനം നടത്തിയതിന് ശേഷമാകും അമിത് ഷാ ഡല്‍ഹിക്ക് മടങ്ങുന്നത്.