Amoebic Meningitis: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോ​ഗം പാലക്കാട് സ്വദേശിക്ക്, നില അതീവ ​ഗുരുതരം

Amoebic Meningitis In Kerala: ഈ മാസം ഒമ്പത് മുതൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻറിലേറ്ററിലാണിയാൾ. ഇയാളുടെ നില അതീവ​ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പനി, സഹിക്കാൻ പറ്റാത്ത തലവേദന, ഛർദി, ഓക്കാനും, കഴുത്ത് വേദന, വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

Amoebic Meningitis: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോ​ഗം പാലക്കാട് സ്വദേശിക്ക്, നില അതീവ ​ഗുരുതരം

Amoebic Meningitis

Published: 

12 Oct 2025 | 07:49 PM

പാലക്കാട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം (Amoebic Meningitis) സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ 62 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ മാസം ഒമ്പത് മുതൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻറിലേറ്ററിലാണിയാൾ. ഇയാളുടെ നില അതീവ​ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചിരുന്നു.

കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയായ 48 വയസുകാരിയാണ് മരിച്ചത്. കശുവണ്ടി തൊഴിലാളിയാണ് മരിച്ച സ്ത്രീ. സെപ്റ്റംബർ 23ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബറിൽ മാത്രം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച മൂന്നാമത്തെ കേസാണിത്. രോ​ഗം ബാധിച്ചതിൻ്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല.

ALSO READ: അമീബിക് മസ്തിഷ്‌ക ജ്വര മരണസംഖ്യ ഉയരുന്നു; കൊല്ലം സ്വദേശിനി മരിച്ചു

പനി, സഹിക്കാൻ പറ്റാത്ത തലവേദന, ഛർദി, ഓക്കാനും, കഴുത്ത് വേദന, വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ രോഗം മൂർച്ഛിക്കുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമ്മക്കുറവ് എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങളും കണ്ടുതുടങ്ങും. 97 ശതമാനം മരണനിരക്കുള്ള രോഗം കൂടിയാണിത്.

സംസ്ഥാനത്ത് ആശങ്കയുയർത്ത് അമീബിക് മസ്തിഷ്ക ജ്വരം പടർന്നുപിടിക്കുകയാണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ല എന്നതാണ് ആശ്വാസം. മലിനമായ വെള്ളവുമായി സമ്പർക്കം പുലർത്തുന്നതാണ് രോ​ഗം പടരാനുള്ള പ്രധാന കാരണം. മലിനജലം വഴിയോ അല്ലെങ്കിൽ കുളങ്ങൾ, പുഴ, കെട്ടിക്കിടക്കുന്ന വെള്ളം തുടങ്ങിയവയിൽ കുളിക്കുന്നത് വഴിയോ ആണ് രോഗകാരി മനുഷ്യ ശരീരത്തിലേക്ക് എത്തുക. അങ്ങനെ തലച്ചോറിലെത്തുന്ന അമീബ അവിടെ വീക്കം ഉണ്ടാക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.

 

Related Stories
Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
Kerala Coastal Alert issued: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം, ഈ ജില്ലകളിൽ കടലാക്രമണ സാധ്യത പ്രവചിച്ച് അധികൃതർ
Kozhikode Deepak Death : ദീപക് ജീവനൊടുക്കിയ സംഭവം; ഷിംജിത അറസ്റ്റിൽ, പിടിയിലായത് ബന്ധുവീട്ടിൽ നിന്നും
Kerala Lottery Result: ധനലക്ഷ്മി കടാക്ഷിച്ചത് ആരെ? ഇന്നത്തെ ഭാഗ്യനമ്പർ ഇതാണേ… ലോട്ടറി ഫലം അറിയാം
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്