Amoebic Meningoencephalitis: 17കാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത് സ്വിമ്മിംഗ് പൂളിലെ വെള്ളത്തിലൂടെ? പുതിയ ആശങ്ക

Amoebic Meningoencephalitis in Kerala: നാല് കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ മറ്റ് മൂന്ന് കുട്ടികൾക്കും ഇത് വരെ രോ​ഗ ലക്ഷണങ്ങൾ ഇല്ലെന്ന് ആരോ​ഗ്യവകപ്പ് വ്യക്തമാക്കുന്നു. ഇവർ നിരീക്ഷണത്തിലാണ്.

Amoebic Meningoencephalitis: 17കാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത് സ്വിമ്മിംഗ് പൂളിലെ വെള്ളത്തിലൂടെ? പുതിയ ആശങ്ക

Amoebic Meningoencephalitis Image Social Media

Published: 

14 Sep 2025 07:51 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം. കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂവാർ സ്വദേശിയായ 17-കാരന് രോ​ഗം ബാധിച്ചത് സ്വിമ്മിം​ഗ് പൂളിൽ നിന്നെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്‌ . സ്വിമ്മിം​ഗം പൂളിലെ വെള്ളം മൂക്കിൽ കയറിയതാണ് രോ​ഗകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നതെന്ന് ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

നാല് കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ മറ്റ് മൂന്ന് കുട്ടികൾക്കും ഇത് വരെ രോ​ഗ ലക്ഷണങ്ങൾ ഇല്ലെന്ന് ആരോ​ഗ്യവകപ്പ് വ്യക്തമാക്കുന്നു. ഇവർ നിരീക്ഷണത്തിലാണ്. എല്ലാവരും സ്കൂൾ, ട്യൂഷൻ സെന്ററിലെ സഹപാഠികളാണ്. ആ​ഗസ്റ്റ് 16നാണ് ഇവർ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പൂളിൽ ഇറങ്ങിയത്. ഇതിനി തൊട്ടടുത്ത ദിവസം തന്നെ കുട്ടിക്ക് കടുത്ത തലവേദന അനുഭവപ്പെട്ടു. ശാരീരിക അസ്വസ്ഥത കൾ കൂടിയതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

Also Read:അമീബിക് മസ്തിഷ്‌ക ജ്വരം: അന്തരീക്ഷത്തിലും അമീബയുടെ സാന്നിധ്യം കണ്ടെത്തി

എന്നാൽ ഇവിടെ വച്ച് രോ​ഗം മൂര്‍ച്ഛിച്ചതോടെ അനന്തപുരി ആശൂപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.നിലവിൽ കുട്ടി ഐസിയുവിൽ ചികിത്സയിലാണ്.

അതേസമയംരോഗം സ്ഥിരീകരിച്ചതോടെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ ആരോ​ഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ആ​ഗസ്റ്റ് 16 മുതൽ കഴിഞ്ഞ ദിവസം വരെ പൂളിൽ ഇറങ്ങിയവരുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. ഇവരെയും നിരീക്ഷണത്തിലാക്കും. പൂളിലെ വെള്ളത്തിന്റെ പരിശോധന ഫലം വന്ന ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും