Amrit Bharat Express: ഹൈദരാബാദ് മലയാളികളേ…തിരക്കില്‍ പെടാതെ നാട്ടിലെത്താം; അമൃത് ഭാരത് ട്രെയിന്‍ എത്തിയല്ലോ

Amrit Bharat Express Train From Hyderabad to Thiruvananthapuram: തിരുവനന്തപുരം-താംബരം അമൃത് ഭാരത് എക്‌സ്പ്രസ്, ചെര്‍ലാപ്പള്ളി-തിരുവനന്തപുരം അമൃത് ഭാരത് എക്‌സ്പ്രസ്, നാഗര്‍കോവില്‍-മംഗളൂരു ജങ്ഷന്‍ അമൃത് ഭാരത് എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് കേരളത്തില്‍ ചീറിപ്പായുന്നത്.

Amrit Bharat Express: ഹൈദരാബാദ് മലയാളികളേ...തിരക്കില്‍ പെടാതെ നാട്ടിലെത്താം; അമൃത് ഭാരത് ട്രെയിന്‍ എത്തിയല്ലോ

അമൃത് ഭാരത് എക്‌സ്പ്രസ്

Updated On: 

21 Jan 2026 | 08:20 AM

കേരളത്തിന് പുതുതായി ലഭിക്കാന്‍ പോകുന്നത് മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ്. വന്ദേ ഭാരത് ട്രെയിനുകളുടെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ ട്രെയിന്‍ യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര വാഗ്ദാനം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. രാജ്യത്തെ മൂന്ന് പ്രമുഖ നഗരങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുക.

തിരുവനന്തപുരം-താംബരം അമൃത് ഭാരത് എക്‌സ്പ്രസ്, ചെര്‍ലാപ്പള്ളി-തിരുവനന്തപുരം അമൃത് ഭാരത് എക്‌സ്പ്രസ്, നാഗര്‍കോവില്‍-മംഗളൂരു ജങ്ഷന്‍ അമൃത് ഭാരത് എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് കേരളത്തില്‍ ചീറിപ്പായുന്നത്. കേരളത്തിന് പുറത്തുപോയി ജോലി ചെയ്യുകയും, പഠിക്കുകയും ചെയ്യുന്ന മലയാളികള്‍ക്ക് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഏറെ സഹായകമാകുമെന്ന കാര്യം ഉറപ്പാണ്.

കേരളത്തില്‍ നിന്നുള്ളവര്‍ ഏറ്റവും കൂടുതല്‍ പഠനത്തിനായും ജോലിക്കായും ആശ്രയിക്കുന്ന നഗരങ്ങളിലൊന്നാണ് ഹൈദരാബാദ്. ഇവിടെ നിന്നും നാട്ടിലേക്കും മടക്കയാത്രയ്ക്കും ആഗ്രഹിക്കുന്നവര്‍ക്ക് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ വരവ് ഒരു അനുഗ്രഹമാണ്.

Also Read: Amrit Bharat Express: അമൃത് ഭാരത് എക്‌സ്പ്രസുകള്‍ കോട്ടയം വഴി; മാവേലിക്കരയിലും ചെങ്ങന്നൂരും സ്‌റ്റോപ്പ്‌

ചെര്‍ലാപ്പള്ളി-തിരുവനന്തപുരം നോര്‍ത്ത് ട്രെയിന്‍

എല്ലാ ചൊവ്വാഴ്ചകളിലുമാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. ചെര്‍ലാപ്പള്ളിയില്‍ നിന്ന് (ഹൈദരാബാദ്) രാവിലെ 7.15ന് പുറപ്പെടുന്ന ട്രെയിന്‍, പിറ്റേദിവസം അതായത്, ബുധനാഴ്ച ഉച്ചയ്ക്ക് 2.45ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ബുധനാഴ്ചകളിലാണ് മടക്കയാത്ര. വൈകിട്ട് 5.30ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍, വ്യാഴാഴ്ച രാത്രി 11.30ന് ചെര്‍ലാപ്പള്ളിയില്‍ എത്തുന്നു.

അതേസമയം, കേരളത്തിന് അനുവദിച്ച രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ കോട്ടയം വഴിയാണ് സര്‍വീസ് നടത്തുക. മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി എന്നിവിടങ്ങളില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ടായിരിക്കും.

Related Stories
Sabarimala Gold Scam: പത്മകുമാര്‍ അടക്കമുള്ളവര്‍ക്ക് നിര്‍ണായകം; ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ വിധി ഇന്ന്‌
Kerala Weather Alert: മഴ ഇനി വരില്ല? ചൂട് കൂടാൻ സാധ്യത; ഇന്നത്തെ കാലാവസ്ഥ പ്രവചനം
Narendra Modi: വമ്പന്‍ പ്ലാനുമായി മോദി തിരുവനന്തപുരത്തേക്ക്; ജനുവരി 23 നെത്തും
Rahul Mamkootathil: നിർണായകം; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Seaport Airport Road: രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിച്ചു, സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡ് യാഥാര്‍ഥ്യത്തിലേക്ക്
Malappuram Man Death: വിവാഹത്തിന് പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിലേക്ക് വീണു; മലപ്പുറത്ത് ചികിത്സയിലായിരുന്നയാൾ മരിച്ചു
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു