Amrit Bharat Express: അമൃത് ഭാരത് എല്ലായിടത്തും നിര്‍ത്തും; ആര്‍ക്കും വിഷമം വേണ്ട
Amrit Bharat Express Trains Stops and Timings in Kerala: മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് കേരളത്തിനുള്ളത്. അതില്‍ രണ്ടെണ്ണം കോട്ടയം വഴി സര്‍വീസ് നടത്തും. സംസ്ഥാനത്ത് എവിടെയെല്ലാമാണ് മംഗളൂരു-നാഗര്‍കോവില്‍ ട്രെയിനിന് സ്‌റ്റോപ്പുകളുള്ളതെന്ന വിവരം ദക്ഷിണ റെയില്‍വേ പുറത്തുവിട്ടിരിക്കുകയാണ്.

അമൃത് ഭാരത് എക്‌സ്പ്രസ്
തിരുവനന്തപുരം: മംഗളൂരുവില്‍ നിന്ന് നാഗര്‍കോവില്‍ വരെ സര്‍വീസ് നടത്തുന്ന അമൃത് ഭാരത് എക്‌സ്പ്രസ് മലയാളികള്‍ക്ക് നിരാശ സമ്മാനിക്കില്ല. കേരളത്തിലെ എല്ലാ പ്രമുഖ നഗരങ്ങളിലും ട്രെയിനിന് സ്‌റ്റോപ്പുണ്ട്. കൂടാതെ കേരളത്തെ തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുമായി അതിവേഗം ബന്ധിപ്പിക്കാനും അമൃത് ഭാരത് എക്‌സ്പ്രസുകള്‍ക്ക് സാധിക്കും.
മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് കേരളത്തിനുള്ളത്. അതില്‍ രണ്ടെണ്ണം കോട്ടയം വഴി സര്‍വീസ് നടത്തും. സംസ്ഥാനത്ത് എവിടെയെല്ലാമാണ് മംഗളൂരു-നാഗര്‍കോവില്‍ ട്രെയിനിന് സ്‌റ്റോപ്പുകളുള്ളതെന്ന വിവരം ദക്ഷിണ റെയില്‍വേ പുറത്തുവിട്ടിരിക്കുകയാണ്.
ഇവിടെയെല്ലാം നിര്‍ത്തും
ട്രെയിന്‍ നമ്പറുകള്‍ 16329, 16330 മംഗളൂരു ജങ്ഷന്‍ നാഗര്‍കോവില്‍ ജങ്ഷന്‍, നാഗര്‍കോവില്‍ ജങ്ഷന്‍-മംഗളൂരു ജങ്ഷന്‍ ട്രെയിനുകളുടെ സ്‌റ്റോപ്പ് വിവരങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.
നാഗര്‍കോവില്‍, തിരുവനന്തപുരം, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു എന്നിവിങ്ങളിലാണ് ട്രെയിനിന് സ്‌റ്റോപ്പുകളുള്ളത്.
തിരുവനന്തപുരം-താംബരം ട്രെയിന്‍
തിരുവനന്തപുരത്ത് നിന്ന് താംബരത്തേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന 16122, 16121 ട്രെയിനുകളുടെ സ്റ്റോപ്പുകളിതാ.
തിരുവനന്തപുരം, നാഗര്‍കോവില്‍ ജങ്ഷന്‍, തിരുനെല്‍വേലി, കോവില്‍പട്ടി, വിരുദനഗര്‍, മധുരൈ, ദിന്‍ഡുഗല്‍, തിരുച്ചിറപ്പള്ളി, വൃദാച്ഛലം, വില്ലുപുരം, ചെങ്ങല്‍പ്പട്ട്, താംബരം എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍.