Bullet Train: 600 രൂപയ്ക്ക് ബെംഗളൂരുവിലെത്താം; ബുള്ളറ്റ് ട്രെയിനില്‍ കേരളവും കുതിക്കും
Kerala to Bengaluru Bullet Train Fare: ആദ്യഘട്ടത്തില്‍ കേരളത്തെ പരിഗണിക്കുന്നില്ലെങ്കിലും സംസ്ഥാനത്തിനും പ്രതീക്ഷകളേറെയാണ്. ഭാവിയില്‍ കേരളം, ചെന്നൈ, ബെംഗളൂരു പോലുള്ള നഗരങ്ങളിലേക്ക് ബുള്ളറ്റ് ട്രെയിന്‍ ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ട്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ബുള്ളറ്റ് ട്രെയിന്‍ ടെക്‌നോളജിയിലേക്ക് കാലെടുത്ത് വെക്കുകയാണ് രാജ്യം. 2027 ഓഗസ്റ്റ് 15 ഓടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. സൂറത്ത്-ബിലിമോറ റൂട്ടിലായിരിക്കും ആദ്യ സര്‍വീസ്. പദ്ധതി സാധ്യമായാല്‍ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താനാകും.
ആദ്യഘട്ടത്തില്‍ കേരളത്തെ പരിഗണിക്കുന്നില്ലെങ്കിലും സംസ്ഥാനത്തിനും പ്രതീക്ഷകളേറെയാണ്. ഭാവിയില്‍ കേരളം, ചെന്നൈ, ബെംഗളൂരു പോലുള്ള നഗരങ്ങളിലേക്ക് ബുള്ളറ്റ് ട്രെയിന്‍ ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളിലേക്ക് ട്രെയിന്‍ എത്തുകയാണെങ്കില്‍ മിനിറ്റുകള്‍ക്കുള്ളില്‍ മലയാളികള്‍ക്കും ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ എത്തിച്ചേരാനാകും.
നിലവില്‍ കേരളത്തില്‍ നിന്ന് ബെംഗളൂരു അല്ലെങ്കില്‍ ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്ക് 500 രൂപ മുതല്‍ 3,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. വന്ദേ ഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളില്‍ മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് കൂടുതലായിരിക്കും. അങ്ങനെയെങ്കില്‍ ബുള്ളറ്റ് ട്രെയിനുകള്‍ക്ക് ഈടാക്കാന്‍ സാധ്യതയുള്ള ഏകദേശ നിരക്കുകള്‍ പരിശോധിക്കാം.
കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് എക്കോണമി ക്ലാസില്‍ ഏകദേശം 1000 മുതല്‍ 2,000 രൂപ വരെയായിരിക്കും നിരക്ക്. ബിസിനസ് ഉള്‍പ്പെടെ ഉയര്‍ന്ന ക്ലാസുകളില്‍ 2,500 മുതല്‍ 4,000 രൂപ വരെ.
കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് എക്കോണമി ക്ലാസില്‍ 5,000 രൂപ മുതല്‍ 7,000 രൂപ വരെ. ബിസിനസ് ക്ലാസുകളില്‍ 8,000 മുതല്‍ 12,000 രൂപ വരെ.
കേരളത്തില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് എക്കോണമി ക്ലാസില്‍ 4,000 മുതല്‍ 6,000 രൂപ വരെയും, ബിസിനസ് ക്ലാസില്‍ 6,000 മുതല്‍ 10,000 രൂപ വരെയുമായിരിക്കാം നിരക്ക് വരുന്നത്.
കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് എക്കോണമി ക്ലാസില്‍ 1,200 മുതല്‍ 2,000 രൂപ വരെയും, ബിസിനസ് ക്ലാസില്‍ 2,500 മുതല്‍ 4,000 രൂപ വരെയുമായിരിക്കും ടിക്കറ്റ് നിരക്ക്.
ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 600 രൂപ മുതല്‍ 1,000 രൂപ വരെയുമായിരിക്കും ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസില്‍ 1,500 രൂപ മുതല്‍ 2,500 രൂപ വരെയും ഉണ്ടായേക്കാം.