Kollam News: മദ്യപാനത്തിനിടെ തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു
Kollam Crime News:ഇന്നലെ രാത്രിയോടെയാണ് കൊലപാതകം നടന്നത്. സംഭവത്തിൽ പ്രദേശവാസിയായ ഉമേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ടൂവീലർ വർക്ക് ഷോപ്പ് നടത്തുകയായിരുന്നു ഷിബു. വേങ്ങ മാമ്പഴ മുക്കിലായിരുന്നു ഇയാളുടെ വർക്ക് ഷോപ്പ്.അറസ്റ്റിലായ ഉന്മേഷിന്റെ വീടിന്റെ സമീപത്ത് ഇരുന്ന മദ്യപിച്ചത് പേരിൽ ഉണ്ടായ തർക്കമാണ്.............
കൊല്ലം: ശാസ്താംകോട്ടയിൽ മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കത്തിനിടയിൽ കുത്തേറ്റ് യുവാവ് മരിച്ചു. കോവൂർ സ്വദേശിയായ ഷിബുവാണ് മരിച്ചത്. 40 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെയാണ് കൊലപാതകം നടന്നത്. സംഭവത്തിൽ പ്രദേശവാസിയായ ഉമേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ടൂവീലർ വർക്ക് ഷോപ്പ് നടത്തുകയായിരുന്നു ഷിബു. വേങ്ങ മാമ്പഴ മുക്കിലായിരുന്നു ഇയാളുടെ വർക്ക് ഷോപ്പ്.
അറസ്റ്റിലായ ഉന്മേഷിന്റെ വീടിന്റെ സമീപത്ത് ഇരുന്ന മദ്യപിച്ചത് പേരിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അതേസമയം പിക്ക് അപ്പ് ഓട്ടോ ഡ്രൈവർ ആയ പ്രതി ഉന്മേഷ് മുൻപും സമാനമായ കൊലപാതക കേസിൽ ഉൾപ്പെട്ടിട്ടുള്ള പ്രതിയാണ്.
ALSO READ:കോഴിക്കോട് പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി യുവതിയും യുവാവും; കാറിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു
മാട്രിമോണിയൽ സൈറ്റുകളിലൂടെ ബന്ധം സ്ഥാപിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; ഒരാൾ കൂടി പിടിയിൽ
കൊച്ചിയിൽ മാട്രിമോണിയൽ സൈറ്റുകളിലൂടെ ബന്ധങ്ങൾ ഉണ്ടാക്കി ആളുകളുടെ കയ്യിൽ നിന്നും ലക്ഷങ്ങളുടെ പണം തട്ടിയെടുത്ത സംഭവത്തിൽ അന്താരാഷ്ട്ര സൈബർ സംഘത്തിലെ ഒരാൾ പിടിയില്ലെന്ന് റിപ്പോർട്ട്. പാലക്കാട് തൂത സ്വദേശിയായ അബ്ദുറഹ്മാൻ ആണ് പോലീസിന്റെ വലയിലായത്. ഇയാളെ ഡൽഹിയിൽ നിന്നും കൊച്ചി സിറ്റി പോലീസ് പിടികൂടിയതായി റിപ്പോർട്ട്. ഈ തട്ടിപ്പിലൂടെ എറണാകുളം സ്വദേശിയായ ഒരു ഡോക്ടർക്ക് നഷ്ടപ്പെട്ടത് 37 ലക്ഷം രൂപയാണ്. ട്രേഡിംഗിന്റെ പേരും പറഞ്ഞ് ഡോക്ടറൽ നിന്നും വൻ തുക തട്ടിയെടുത്തത്. ഇതിനിടെ കമ്പോഡിയ ആ പ്രവർത്തിക്കുന്ന ഒരു ചൈനീസ് പൗരന്മാരുടെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംഘത്തിന്റെ പ്രതിനിധിയാണ് ഇയാൾ എന്ന് പോലീസ് കണ്ടെത്തി.
ഈ സംഘം മുൻപും ഇത്തരത്തിലുള്ള തട്ടിപ്പുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി നടത്തിയിട്ടുണ്ട്. വൻ തുക കവർന്നിട്ടുമുണ്ട്. ആദ്യകാലങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ ലോൺ ആപ്പുകളും ട്രേഡിങ് ആപ്പുകളും ഉപയോഗിച്ച് ആയിരുന്നു തട്ടിപ്പ് തുടർന്നിരുന്നത്. എന്നാൽ പൊതു ജനങ്ങൾക്കിടയിൽ ഇത്തരത്തിൽ വർദ്ധിച്ചുവരുന്ന തട്ടിപ്പുകളെ കുറിച്ച് അവബോധം ഉണ്ടായതോടെ ആ രീതിയിൽ സംഘത്തിന് തട്ടിപ്പ് തുടരാൻ സാധിക്കാതെ വന്നു. പിന്നാലെയാണ് ഇവർ തട്ടിപ്പിന്റെ രീതിയിൽ ഒരു മാറ്റം വരുത്തിക്കൊണ്ട് മാട്രിമോണിയൽ സൈറ്റിലേക്ക് തിരിയുന്നത്. മാട്രിമോണിയൽ സൈറ്റുകളിൽ യുവതികളുടെയും യുവാക്കളുടെയും പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച ഇവർ ഇരകളുമായി സൗഹൃദം സ്ഥാപിച്ച ഭാവിയിൽ വലിയ രീതിയിലാണ് നേട്ടങ്ങൾ ഉണ്ടാകും എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പണം തട്ടുന്നത്.
ENGLISH SUMMARY
A young man was stabbed to death during an argument over alcohol in Sasthamkotta. The deceased has been identified as Shibu, a native of Kovoor. He was 40 years old. The murder took place last night.