Operation toofan: കോഴിക്കോട് പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി യുവതിയും യുവാവും; കാറിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു
MDMA Seized in Operation toofan: 7 ഗ്രാമോളം എംഡിഎംഎ ആണ് പോലീസ് കാറിൽ നിന്നും പിടികൂടിയത്. കോഴിക്കോട് നന്മണ്ട സ്വദേശി അനന്ദു എന്ന ടോബി, പുതിയാപ്പ പണ്ടാരക്കണ്ടി താഴത്ത് കീർത്തന എന്നിവരാണ് പോലീസിനെ കണ്ട ഉടനെ തന്നെ സഞ്ചരിച്ചിരുന്ന കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടത്. അതേസമയം ഒപ്പം ഉണ്ടായിരുന്ന അനന്ദു മൂന്ന് മയക്കുമരുന്ന് കേസിലും ജീപ്പ് ഇടിച്ച് യുവതിയെ......
കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നഗരത്തിൽ പോലീസും ഡാൻസാഫ് സംഘവും പരിശോധന നടത്തുന്നതിനിടയിൽ വാഹനം ഉപേക്ഷിച്ച് ഓടി യുവാവും യുവതിയും. ഇവർ ഉപേക്ഷിച്ചു പോയ കാറിൽ നിന്നും പിന്നീട് പരിശോധിച്ചപ്പോൾ പോലീസ് എംഡി എം എ കണ്ടെടുക്കുകയും ചെയ്തു. 7 ഗ്രാമോളം എംഡിഎംഎ ആണ് പോലീസ് കാറിൽ നിന്നും പിടികൂടിയത്. കോഴിക്കോട് നന്മണ്ട സ്വദേശി അനന്ദു എന്ന ടോബി, പുതിയാപ്പ പണ്ടാരക്കണ്ടി താഴത്ത് കീർത്തന എന്നിവരാണ് പോലീസിനെ കണ്ട ഉടനെ തന്നെ സഞ്ചരിച്ചിരുന്ന കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടത്.
അതേസമയം ഒപ്പം ഉണ്ടായിരുന്ന അനന്ദു മൂന്ന് മയക്കുമരുന്ന് കേസിലും ജീപ്പ് ഇടിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിലെയും പ്രതിയാണ് എന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് നഗരത്തിൽ മുറികൾ വാടകയ്ക്ക് എടുത്ത ശേഷം യുവതികളെയും യുവാക്കളെയും ആകർഷിച്ച് എംഡിഎംഎ വിൽപ്പന നടത്തുന്ന പ്രധാന സംഘത്തിലെ കണ്ണിയാണ് കീർത്തന.
അതേസമയം പ്രതികൾ സഞ്ചരിച്ച് കാര് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടാതെ പ്രതികൾ താമസിച്ച മുറിയും പോലീസ് പരിശോധന നടത്തി.അവിടെനിന്നും മൂന്ന് മൊബൈൽ ഫോൺ, ഇലക്ട്രോണിക് ത്രാസ്,85100 രൂപ എന്നിവ കണ്ടെടുത്തു. കുറച്ചുനാളുകളായി രണ്ടുപേരും ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.
ALSO READ:മാട്രിമോണിയൽ സൈറ്റുകൾ വഴി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; പാലക്കാട് സ്വദേശി പിടിയിൽ
അതേസമയം സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 233 പേരാണ് അറസ്റ്റിലായത്. കൂടാതെ വിവിധതരത്തിലുള്ള മയക്കുമരുന്നുകൾ കൈവശം വച്ചതിന്റെ പേരിൽ 215 കേസുകളും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്ന സംശയിക്കുന്ന ആളുകളെ കർശന പരിശോധനയ്ക്കാണ് വിധേയമാക്കിയത്. കൂടാതെ 45.49ഗ്രാം എംഡി എം എ 36.8 കിലോ കഞ്ചാവ് 114 കഞ്ചാവ്‌ബീഡി എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് വ്യാപകമാകുന്ന മയക്കുമരുന്ന് ശൃംഖലകളെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ ദി നർക്കോ ഹണ്ട്’ പദ്ധതി ശക്തമായി മുന്നേറുന്നതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഇതുവരെ 728 കേസുകൾ രജിസ്റ്റർ ചെയ്യുകയും 795 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രാജ്യാന്തര വിപണിയിൽ ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പോലീസ് പിടിച്ചെടുത്തത്. 625 ഗ്രാം എം.ഡി.എം.എ, 48.049 കിലോഗ്രാം കഞ്ചാവ്, 136 ഗ്രാം ഹാഷിഷ് ഓയിൽ, 480 കഞ്ചാവ് ബീഡികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ENGLISH SUMMARY
A young man and a young woman abandoned their vehicle and fled while the police and DANSAF team were conducting a search in the city as part of Operation Toofan. When the police later searched the car they had abandoned, they found MDMA. The police seized about 7 grams of MDMA from the car.