5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Arjun Rescue Mision: അർജുനെ കണ്ടെത്തുമോ? ഷിരൂരിൽ മൂന്നാം ഘട്ട തെരച്ചിൽ ഇന്ന്; അവസാന ശ്രമമെന്ന് കാർവാർ എംഎൽഎ

Arjun Rescue Mision: ലോറിയുടെ ക്യാബിൻ കണ്ടെത്തിയാൽ അർജുൻ എവിടെ എന്നതിന്റെ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അർജുനന്റെ കുടുംബവും അറിയിച്ചിട്ടുണ്ട്. അവസാന തെരച്ചിൽ നടന്ന് 66 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്നാം ഘട്ട തെരച്ചിൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

Arjun Rescue Mision: അർജുനെ കണ്ടെത്തുമോ? ഷിരൂരിൽ മൂന്നാം ഘട്ട തെരച്ചിൽ ഇന്ന്; അവസാന ശ്രമമെന്ന് കാർവാർ എംഎൽഎ
കാണാതായ ലോറി ഡ്രൈവർ അർജുൻ. (Image Credits: Social Media)
Follow Us
neethu-vijayan
Neethu Vijayan | Published: 21 Sep 2024 06:53 AM

ബംഗ്ളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനായുള്ള മൂന്നാംഘട്ട തെരച്ചിൽ ഇന്നും നടക്കും. അർജുൻ സഞ്ചരിച്ച ലോറിയുടെ ക്യാബിൻ കണ്ടെത്തുന്നതിനാണ് ആദ്യ പരിഗണന നൽകുക. അർജുനടക്കം കാണാതായ മൂന്ന് പേരെയാണ് ഇനി കണ്ടത്താനുള്ളത്. കാർവാറിൽ നിന്ന് എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് തെരച്ചിൽ നടക്കുന്നത്. പരിശോധനാ സ്ഥലത്തേക്ക് അർജുൻറെ സഹോദരിയും ഇന്ന് എത്തുമെന്നാണ് വിവരം.

എന്നാൽ ഇത് അവസാന ശ്രമമമാണെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പ്രതികരിച്ചു. ലോറിയുടെ ക്യാബിൻ കണ്ടെത്തിയാൽ അർജുൻ എവിടെ എന്നതിന്റെ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അർജുനന്റെ കുടുംബവും അറിയിച്ചിട്ടുണ്ട്. അവസാന തെരച്ചിൽ നടന്ന് 66 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്നാം ഘട്ട തെരച്ചിൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. വേലിയേറ്റം ആരംഭിച്ചതോടെ ഇന്നലെ രാവിലെ 10 മണിക്ക് തന്നെ ഡ്രഡ്ജർ ഷിരൂരിന്റെ ലക്ഷ്യമാക്കി നീങ്ങിയിരുന്നു.

കൊങ്കൺ പാത കടന്നു പോകുന്ന മഞ്ജു ഗുണിയിലെ പുതിയ പാലം കടന്ന് അപകട സ്ഥലത്തിന് 200 മീറ്റർ അകലെ നങ്കൂരമിടുകയായിരുന്നു. അർജുന്റെ ലോറി ഉണ്ടെന്ന് സംശയിക്കുന്ന സിപി 4 ന് സമീപം ആണിത്. വൈകിട്ട് അഞ്ചുമണിയോടെയാണ് കാർവാർ എംഎൽഎയും ജില്ലാ കളക്ടറും പ്രദേശം സന്ദർശിച്ചത്. തുടർന്ന് ദൗത്യം തുടങ്ങുന്നതിനു മുൻപുള്ള പൂജകളും നടത്തി.

ALSO READ: അർജുനായുള്ള തിരച്ചിൽ; ഡ്രഡ്ജർ ഇന്നെത്തിക്കും, ഉറപ്പിക്കാൻ 5 മണിക്കൂ‌‍ർ

ഇന്നലെ രാവിലെ 11 മണിക്ക് ഡ്രഡ്ജർ ഉപയോഗിച്ച് തെരച്ചിൽ തുടരാനായിരുന്നു പദ്ധതിയെങ്കിലും ഡ്രഡ്ജർ സ്ഥലത്തെത്താൻ വൈകി. പിന്നീട് ഏതാണ്ട് 20 മിനിറ്റോളം നടത്തിയ പരിശോധനയിൽ ലോറി കണ്ടെത്താൻ ആയില്ല. ലോറിയിൽ വെള്ള ടാങ്ക് ഉറപ്പിക്കുന്ന ഇരുമ്പ് റിങ്ങിന്റെത് എന്ന് സംശയിക്കുന്ന ഭാഗം മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. ഇന്ന് രാവിലെ 8:00 മണിയോടെ തെരച്ചിൽ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഉപയോഗിച്ച പരിശോധനയിൽ ലോറിയുടെ സ്ഥാനം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷിരൂരിലെ മണ്ണിടിച്ചിൽ

കഴിഞ്ഞ ജൂലൈ എട്ടിനാണ് അർജുൻ ലോറിയിൽ പോയത്. അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ ലോറിയിലാണ് അർജുൻ പോയിരുന്നത്. അർജുനെ കണ്ടെത്താൻ കേരള സർക്കാരും പ്രതിപക്ഷവും സമ്മർദം ശക്തമാക്കിയതോടെയാണ് രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ കർണാടക സർക്കാർ നിർദേശം നൽകുന്നത്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ, എം കെ രാഘവൻ എംപി, കെ സി വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവർ ഇതിൽ ഇടപെട്ടു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഡികെ ശിവകുമാറുമായി സംസാരിച്ച് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

Latest News