Chhattisgarh Nuns Arrest: അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Chhattisgarh Keralite Nuns Arrest: ജോലിക്ക് എത്തിയവരെ കോൺവെൻറിലേയ്ക്ക് കൂട്ടിക്കൊണ്ടുവരാൻ ഛത്തീസ്ഗഢിലെ ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയ രണ്ട് കന്യാസ്ത്രീകളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അതിനുശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

Chhattisgarh Nuns Arrest: അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

CM Pinarayi Vijayan

Updated On: 

28 Jul 2025 06:32 AM

തിരുവനന്തപുരം: ഛത്തീസ്ഗഢിൽ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഇരുവർക്കും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു.

ജോലിക്ക് എത്തിയവരെ കോൺവെൻറിലേയ്ക്ക് കൂട്ടിക്കൊണ്ടുവരാൻ ഛത്തീസ്ഗഢിലെ ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയ രണ്ട് കന്യാസ്ത്രീകളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അതിനുശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പരാതിയുമായി ഇവർ സമീപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്.

കെട്ടിച്ചമച്ച കള്ള കേസാണെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയും (സിബിസിഐ) ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ ഒരാളാണ് അറസ്റ്റിലായ കന്യാസ്ത്രീ, മറ്റൊരാൾ അങ്കമാലി എളവൂർ ഇടവകാംഗമാണ്. ഇരുവരെയും വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്ത്.

അതേസമയം അറസ്റ്റുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകൾ നൽകിയ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. നിലവിൽ മനുഷ്യക്കടത്ത് തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഇവർക്കെതിരെ മതപരിവർത്തന കുറ്റം ചുമത്താനും ശ്രമം നടക്കുന്നുവെന്നാണ് സഭാ വൃത്തങ്ങൾ ആരോപിക്കുന്നത്. കേരളത്തിൽ നിന്നുള്ള എംപിമാർ ഈ വിഷയം പാർലമെന്റിലും ഉയർത്തിയേക്കും. ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ആന്റോ ആന്റണി എന്നിവർ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് വിവരം.

അതിനിടെ മനുഷ്യക്കടത്തിനും നിർബന്ധിത മതപരിവർത്തനത്തിനും പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ്ദൾ അംഗങ്ങൾ ജിആർപി പോലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവരെ ഓഗസ്റ്റ് എട്ട് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്