Arthunkal Perunnal Holiday 2026: വരുന്നു ജനുവരി 20 ന് അവധി, ഈ താലൂക്കുകാർക്ക് വീട്ടിലിരിക്കാം
Regional Holiday in Alappuzha District: മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമല്ല. പരീക്ഷകൾ യഥാസമയം തന്നെ നടക്കും.

Local Holiday
ആലപ്പുഴ: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസലിക്കയിലെ മകരം തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 20 ചൊവ്വാഴ്ച ജില്ലയിലെ രണ്ട് താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി അനുവദിച്ചിരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമല്ല. പരീക്ഷകൾ യഥാസമയം തന്നെ നടക്കും.
അർത്തുങ്കൽ തിരുനാൾ
കേരളത്തിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ അർത്തുങ്കൽ പള്ളിയിലെ ‘മകരം പെരുന്നാൾ’ ജനുവരി പകുതിയോടെയാണ് ആരംഭിക്കുന്നത്. ഇതിലെ പ്രധാന ദിവസമാണ് ജനുവരി 20.
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ദിനമായ ജനുവരി 20-ന് പുലർച്ചെ മുതൽ തന്നെ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. വിശ്വാസികൾ മുട്ടിലിഴഞ്ഞും മറ്റ് നേർച്ചകൾ സമർപ്പിച്ചും തിരുനാളിൽ പങ്കുചേരുന്നു. ജനുവരി 18-ന് പുലർച്ചെ നടത്തുന്ന തിരുസ്വരൂപ ദർശനത്തോടെയാണ് പ്രധാന ചടങ്ങുകൾ ആരംഭിക്കുന്നത്. 20-ന് വൈകുന്നേരം നടക്കുന്ന വലിയ പ്രദക്ഷിണം പെരുന്നാളിന്റെ പ്രധാന ആകർഷണമാണ്.
Also read – ശബരിമല മകരവിളക്ക് സ്പെഷ്യൽ അവധി പ്രഖ്യാപനം എത്തി…
ശബരിമല തീർത്ഥാടനവുമായി അർത്തുങ്കൽ പള്ളിക്ക് ചരിത്രപരമായ ബന്ധമുണ്ട്. മകരവിളക്കിന് ശേഷം മലയിറങ്ങുന്ന അയ്യപ്പഭക്തർ അർത്തുങ്കൽ പള്ളിയിലെത്തി കുരിശടിക്ക് മുന്നിൽ മാലയൂരി വ്രതം അവസാനിപ്പിക്കാറുണ്ട്. ‘അർത്തുങ്കൽ വെളുത്തച്ചൻ’ എന്നാണ് അയ്യപ്പഭക്തർ വിശുദ്ധ സെബസ്ത്യാനോസിനെ വിളിക്കുന്നത്.