Asha Workers’ protest: രാപ്പകൽ സമരം 53 ദിവസം; ആശമാരുമായി ഇന്ന് വീണ്ടും മന്ത്രിതല ചർച്ച

Asha Workers' protest: സമരം 53 ദിവസം പിന്നിടുമ്പോഴാണ് മൂന്നാം വട്ട ചർച്ചയ്ക്ക് സർക്കാർ തയ്യാറാവുന്നത്. ഇന്നലെ കേന്ദ്ര ആരോ​ഗ്യമന്ത്രി ജെ പി നഡ്ഡയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ആശാപ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായി മന്ത്രി വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Asha Workers protest: രാപ്പകൽ സമരം 53 ദിവസം; ആശമാരുമായി ഇന്ന് വീണ്ടും മന്ത്രിതല ചർച്ച

വീണ ജോർജ്

Published: 

03 Apr 2025 08:24 AM

വേതന വർധനവ് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ പ്രവർത്തകരുമായി ആരോ​ഗ്യ മന്ത്രി വീണ ജോർജ് ചർച്ച നടത്തും. ഇന്ന് (വ്യാഴാഴ്ച ) ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ആരോ​ഗ്യമന്ത്രിയുടെ ചേംബറിലാണ് ചർച്ച. ആശ പ്രവർത്തകരെ കൂടാതെ സി.ഐ.ടി.യു. ഐ.എൻ.ടി.യു.സി. സംഘടനകളെയും മന്ത്രി തല ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

സമരം 53 ദിവസം പിന്നിടുമ്പോഴാണ് മൂന്നാം വട്ട ചർച്ചയ്ക്ക് സർക്കാർ തയ്യാറാവുന്നത്. ആശമാരുടെ സമരം 53ാം ദിവസത്തിലേക്കും നിരാഹാര സമരം 15ാം ദിവസത്തിലേക്കും കടന്നിരിക്കുകയാണ്. മുമ്പ് സർക്കാരും സമരക്കാരും തമ്മിൽ നടന്ന ചർച്ചകളിലും പ്രശ്നങ്ങൾ പരിഹരിച്ചിരുന്നില്ല.

ഇന്നലെ കേന്ദ്ര ആരോ​ഗ്യമന്ത്രി ജെ പി നഡ്ഡയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ആശാപ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായി മന്ത്രി വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകിയതായും ആരോ​ഗ്യ വകുപ്പുമായി ബന്ധപ്പെട്ട കേരളത്തിന്റ ആവശ്യങ്ങൾ ചർച്ച ചെയ്തതായും വിവരമുണ്ട്.

ദിവസങ്ങൾ പിന്നിടുമ്പോൾ പ്രതിഷേധം ശക്തമാക്കുകയാണ് ആശമാർ. നൂറ് കണക്കിന് പ്രവർത്തകർ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധം അറിയിച്ചിരുന്നു. 7000 രൂപയിൽ നിന്ന് 21,000 രൂപയായി ഓണറേറിയം വർധിപ്പിക്കുക, വിരമിക്കുമ്പോൾ പെൻഷൻ അനുവദിക്കുക തുടങ്ങി ആകെ ആറ് ആവശ്യങ്ങളുന്നയിച്ചാണ് ആശ പ്രവർത്തകർ സമരം ആരംഭിച്ചത്. ഇതിനിടെ വേതനത്തിന്റെ കുടിശ്ശിക തീർക്കാൻ സർക്കാർ തയ്യാറായി. തുടർന്ന് ഓണറേറിയം ലഭിക്കാന്‍ ആശമാര്‍ക്ക് ഏർപ്പെടുത്തിയിരുന്ന പത്ത് മാനദണ്ഡങ്ങളും ഒഴിവാക്കി. എന്നാലും വേതനം വർധിപ്പിക്കുക പോലുള്ള പ്രധാന ആവശ്യങ്ങളിൽ നിന്ന് സർക്കാർ മുഖം തിരിക്കുകയാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും