Asha Workers’ Protest: ഇത്തവണത്തെ വിഷുക്കണി സമരപന്തലിൽ; ആശമാരുടെ പോരാട്ടം 65ാം ദിവസത്തിലേക്ക്

Asha Workers' Protest: 7000 രൂപയിൽ നിന്ന് 21,000 രൂപയായി ഓണറേറിയം വർധിപ്പിക്കുക, വിരമിക്കുമ്പോൾ പെൻഷൻ അനുവദിക്കുക തുടങ്ങിയ ആറ് ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 10നാണ് ആശ പ്രവ‍ർത്തകർ സമരം ആരംഭിച്ചത്.

Asha Workers Protest: ഇത്തവണത്തെ വിഷുക്കണി സമരപന്തലിൽ; ആശമാരുടെ പോരാട്ടം 65ാം ദിവസത്തിലേക്ക്

ആശപ്രവർത്തകർ ഒരുക്കിയ വിഷു കണി

Published: 

14 Apr 2025 | 10:27 AM

സമരപന്തലിൽ വിഷുക്കണി ഒരുക്കി ആശപ്രവർത്തകർ. സംഘനകളും വ്യക്തികളും ആശപ്രവർത്തകർക്ക് കൈനീട്ടം നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള ആശമാർ ഇന്ന് സമരവേദിയിൽ എത്തുമെന്നാണ് സമരം ചെയ്യുന്ന ആശപ്രവർത്തക‍ർ പ്രതീക്ഷിക്കുന്നത്. വിഷുദിനത്തിൽ സമരം ചെയ്യുന്നവർക്ക് ആഹാരം എത്തിച്ച് നൽകാമെന്നും ചില സംഘടനകൾ‌ അറിയിച്ചിട്ടുണ്ട്.

ജീവിതം അല്ലലില്ലാതെ മുന്നോട്ട് പോകുന്നതിന് ന്യായമായ വേതനം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് വിഷു കണി ഒരുക്കിയതെന്ന് ആശ പ്രവർത്തക‍ർ പറഞ്ഞു. ഞങ്ങളുടെ അവകാശങ്ങൾ ചോദിച്ചു വന്നതു കൊണ്ട് തെരുവിലാണ് ഈ വർഷം വിഷു ആഘോഷിക്കുന്നത്. ഇനിയെങ്കിലും മന്ത്രി കണ്ണു തുറന്ന് ഞങ്ങൾക്കുള്ള എല്ലാ അവകാശങ്ങളും തന്ന് ഞങ്ങളെ പറഞ്ഞയക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആശമാരിലൊരാൾ പ്രതികരിച്ചു.

ALSO READ: ഒരുമയും ഐക്യബോധവും ഊട്ടിയുറപ്പിക്കുന്ന വിളംബരമാവട്ടെ ഈ വിഷു; മുഖ്യമന്ത്രിയുടെ ആശംസ

സമരം ശക്തമാക്കാൻ തന്നെയാണ് ആശമാരുടെ തീരുമാനം. ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ഏപ്രിൽ 21 ന് ആദരമര്‍പ്പിക്കാന്‍ സമരസമിതി തീരുമാനിച്ചു. വേതന വർധനവ് ആവശ്യപ്പെട്ട് കൊണ്ടുള്ള ആശമാരുടെ പോരാട്ടം 65ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

7000 രൂപയിൽ നിന്ന് 21,000 രൂപയായി ഓണറേറിയം വർധിപ്പിക്കുക, വിരമിക്കുമ്പോൾ പെൻഷൻ അനുവദിക്കുക തുടങ്ങിയ ആറ് ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 10നാണ് ആശ പ്രവ‍ർത്തകർ സമരം ആരംഭിച്ചത്. ഇതിനിടെ വേതനത്തിന്റെ കുടിശ്ശിക തീർക്കാൻ സർക്കാർ തയ്യാറായി. തുടർന്ന് ഓണറേറിയം ലഭിക്കാന്‍ ആശമാര്‍ക്ക് ഏർപ്പെടുത്തിയിരുന്ന പത്ത് മാനദണ്ഡങ്ങളും ഒഴിവാക്കി. എന്നാലും വേതനം വർധിപ്പിക്കുക പോലുള്ള പ്രധാന ആവശ്യങ്ങളിൽ നിന്ന് സർക്കാർ ഇപ്പോഴും മുഖം തിരിക്കുകയാണ്.

Related Stories
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
Kerala SIR: എസ്ഐആർ പുതുക്കൽ: പേരു ചേർക്കാനും ഒഴിവാക്കാനുമുള്ള സമയം ഇന്ന് അവസാനിക്കും
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ