Athirappilly Elephant: ‘ദൗത്യം പൂർണ വിജയമെന്ന് പറയാനായിട്ടില്ല’; മസ്തകത്തിന് പരിക്കേറ്റ കൊമ്പൻ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങാൻ സാധ്യത കുറവെന്ന് വിലയിരുത്തല്‍

Athirappilly Elephant Health Condition Remains Unchanged: ആന സ്വഭാവിക ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധ്യത കുറവാണെന്നാണ് നംവകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ വിലയിരുത്തല്‍. ഡോക്ടർ അരുൺ സക്കറിയ ഇന്ന് വീണ്ടും ആനയുടെ ആരോഗ്യനില വിലയിരുത്തും.

Athirappilly Elephant: ദൗത്യം പൂർണ വിജയമെന്ന് പറയാനായിട്ടില്ല; മസ്തകത്തിന് പരിക്കേറ്റ കൊമ്പൻ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങാൻ സാധ്യത കുറവെന്ന് വിലയിരുത്തല്‍

Athirappilly Elephant

Published: 

20 Feb 2025 08:28 AM

എറണാകുളം: മസ്തകത്തിൽ പരിക്കേറ്റ് ചികിത്സിക്കാനായി അതിരപ്പിള്ളിയിൽ നിന്ന് കോടനാട്ടെ അഭയാരണ്യത്തിൽ എത്തിച്ച കാട്ടാനയുടെ ആരോഗ്യസ്ഥിതി അതേനിലയിൽ തുടരുന്നു. ആന സ്വഭാവിക ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധ്യത കുറവാണെന്നാണ് നംവകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ വിലയിരുത്തല്‍. ഡോക്ടർ അരുൺ സക്കറിയ ഇന്ന് വീണ്ടും ആനയുടെ ആരോഗ്യനില വിലയിരുത്തും.

അതേസമയം പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ ശാന്തനായി തുടരുകയാണ് ആനയെന്നാണ് വനംവകുപ്പ് അറിയിച്ചത്. ആന തീറ്റെയെടുത്തി തുടങ്ങിയത് ശുഭസൂചനയാണെന്നും വനംവകുപ്പ് അറിയിച്ചു. ഇലകളും പുല്ലുമാണ് കഴിച്ചുതുടങ്ങിയത്.

Also Read:അതിരപ്പിള്ളി ആന ദൗത്യം വിജയം; അനിമൽ ആംബുലന്‍സിൽ കൊമ്പനെ കോടനാട്ടേക്ക് കൊണ്ടുപോയി

കാട്ടനയ്ക്ക് ചികിത്സ നൽകുന്ന പൂർണ വിജയമെന്ന് പറയാനായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഡോ. അരുൺ സക്കറിയ പറഞ്ഞിരുന്നു. ഒരു അടിയോളം ആഴത്തിലുള്ള മുറിവാണ് സംഭവിച്ചിരിക്കുന്നതെന്നും ആന ആരോ​ഗ്യവാനായാൽ മാത്രമേ ദൗത്യം വിജയകരമെന്ന് പറയാൻ സാധിക്കുമെന്നും ഡോ. അരുൺ സക്കറിയ പറഞ്ഞു. ഒന്നരമാസത്തോളം ചികിത്സയിൽ തുടരേണ്ടിവരുമെന്നാണ് വിവരം. ആനയുടെ ആരോ​ഗ്യസ്ഥിതി പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ സംഘം മാർ​ഗരേഖയുണ്ടാക്കും. പരിക്കേറ്റ് ആദ്യം മയക്ക് വെടിവച്ച് ചികിത്സ നല്‍കിയത് ഫലം കണ്ടിരുന്നു. എന്നാൽ പിന്നീട് മുറിവിൽ പുഴു കയറിയതാണ് വീണ്ടും ഇൻഫക്ഷനായത്. ഇപ്പോൾ പഴുപ്പ് പൂർണമായും നീക്കം ചെയ്തുവെന്നും അരുൺ സക്കറിയ അറിയിച്ചു.

കഴിഞ്ഞ ദിവസം രാവിലെ 7.15 ഓടെയാണ് മസ്തകത്തിൽ പരിക്കേറ്റ കൊമ്പനെ മയക്കുവെടിവെച്ചത്. പിന്നാലെ മയങ്ങിവീണ കാട്ടാന കുങ്കിയാനാകളുടെ സഹായത്തോടെ എഴുന്നേൽക്കുകയായിരുന്നു. തുടർന്ന് ആനയെ അനിമൽ ആംബുലന്‍സിൽ കോടനാടിലെത്തിക്കുകയായിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്