AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Athulya Satheesh Death Case: ‘അനുവാദമില്ലാതെ അബോര്‍ഷന്‍ ചെയ്തു, രണ്ട് പ്രാവശ്യം ഉപദ്രവിച്ചിട്ടുണ്ട്’; പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്‌

Athulya Death Case Husband Satheesh Response: സതീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. 'അതു പോയി ഞാനും പോകുന്നു' എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. സതീഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാപ്രേരണക്കുറ്റം, സ്ത്രീധന നിരോധന നിയമം തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്

Athulya Satheesh Death Case: ‘അനുവാദമില്ലാതെ അബോര്‍ഷന്‍ ചെയ്തു, രണ്ട് പ്രാവശ്യം ഉപദ്രവിച്ചിട്ടുണ്ട്’; പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്‌
അതുല്യ സതീഷ്Image Credit source: സോഷ്യല്‍ മീഡിയ
Jayadevan AM
Jayadevan AM | Published: 20 Jul 2025 | 02:25 PM

ഷാര്‍ജയില്‍ മലയാളി യുവതി അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഭര്‍ത്താവ് സതീഷ് രംഗത്ത്. അബദ്ധത്തില്‍ രണ്ട് പ്രാവശ്യം അതുല്യയെ ഉപദ്രവിച്ചിട്ടുണ്ടെന്നും, അത് സത്യമാണെന്നും സതീഷ് പറഞ്ഞു. അതുല്യ രണ്ട് വര്‍ഷമായിട്ട് ഗള്‍ഫില്‍ കൂടെയുണ്ട്. കഴിഞ്ഞ നവംബറില്‍ അതുല്യ നാട്ടില്‍ പോയിരുന്നു. ആ സമയത്ത് രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നു. പക്ഷേ, അതുല്യയ്ക്ക്‌ കുഞ്ഞിനോട് താല്‍പര്യമില്ലായിരുന്നു. തന്റെ അനുവാദമില്ലാതെ അബോര്‍ഷന്‍ ചെയ്‌തെന്നും സതീഷ് ആരോപിച്ചു.

”അബോര്‍ഷന്‍ ചെയ്തത് എന്തിനാണെന്ന് അറിയില്ല. വല്ലപ്പോഴും ഞാന്‍ മദ്യപിക്കാറുണ്ട്. ആ രണ്ട് മൂന്ന് മാസം ശരിക്കും മദ്യപിച്ചു. പിന്നെ ക്ഷമിച്ച് വിളിച്ചുകൊണ്ടുവന്നു. മാനസികമായി ഞങ്ങള്‍ തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ശനിയാഴ്ച മുതല്‍ പുതിയ കമ്പനിയില്‍ ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അവള്‍”-സതീഷ് പറഞ്ഞു.

ജോലിക്ക് പോകുന്നതിന്‌ അതുല്യയ്ക്ക്‌ വേണ്ട സാധനങ്ങള്‍ മേടിച്ചുകൊടുത്തിരുന്നു. ദിവസേന മദ്യപിക്കാറില്ല. താന്‍ ഷുഗര്‍ രോഗിയാണ്. ദിവസേന മദ്യപിക്കുന്നത് സാധ്യമല്ല. പല പ്രശ്‌നങ്ങളുണ്ടായപ്പോഴും താന്‍ അതുല്യയെ ചേര്‍ത്തുപിടിച്ചിരുന്നെന്നും സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

‘അതു പോയി ഞാനും പോകുന്നു’

അതേസമയം, അതുല്യയുടെ മരണത്തിന് പിന്നാലെ സതീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ‘അതു പോയി ഞാനും പോകുന്നു’ എന്നായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. അതുല്യയുടെ മരണത്തില്‍ സതീഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാപ്രേരണക്കുറ്റം, സ്ത്രീധന നിരോധന നിയമം തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അതുല്യയുടെ കുടുംബം നല്‍കിയ പരാതിയിലാണ് സതീഷിനെതിരെ കേസെടുത്തത്.

Read Also: Athulya Satheesh Death: ‘അയാള്‍ എന്നെ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ ധൈര്യമില്ല ‘; അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്ത്

മരിക്കുന്നതിന് മുമ്പ് സതീഷ് മര്‍ദ്ദിച്ചതായി വ്യക്തമാക്കുന്ന ചിത്രങ്ങള്‍ അതുല്യ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു. 48 പവന്‍ സ്വര്‍ണവും ബൈക്കും നല്‍കിയിട്ടും ഇയാള്‍ക്ക് തൃപ്തിയായില്ലെന്നും, കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് അതുല്യയെ ഉപദ്രവിച്ചിരുന്നതായും കുടുംബം ആരോപിച്ചിരുന്നു.

( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 0471-2552056 )