Athulya Satheesh Death Case: ‘അവള്‍ ഒരുപാട് സഹിച്ചു, സതീഷിന് സംശയ രോഗം’; പ്രതികരിച്ച് അതുല്യയുടെ സഹോദരി

Athulya Satheesh Death Case updates: അവളുടെ ചിരിച്ച മുഖമാണ് ഇപ്പോഴും മനസിൽ, ചേച്ചി ഇങ്ങനെ ചെയ്യില്ല. ഇത്രയും കാലം പിടിച്ച് നിന്നതല്ലേ എന്ന് അതുല്യയുടെ സഹോദരി അഖില പറയുന്നു.

Athulya Satheesh Death Case: അവള്‍ ഒരുപാട് സഹിച്ചു, സതീഷിന് സംശയ രോഗം; പ്രതികരിച്ച് അതുല്യയുടെ സഹോദരി

അതുല്യയും സതീഷും

Updated On: 

20 Jul 2025 | 06:59 PM

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യയുടെ മരണത്തിൽ പ്രതികരിച്ച് സഹോദരി അഖില. സഹോദരി ആത്മഹത്യ ചെയ്യില്ലെന്നും സതീഷിന് സംശയ രോഗമാണെന്നും അഖില പറഞ്ഞു.

അതുല്യ ബോൾഡായിരുന്നു. പതിനൊന്ന് വർഷം ചേച്ചി സഹിച്ചു. ആത്മഹത്യ ചെയ്യാനാണെങ്കിൽ മുന്നേ ചെയ്യുമായിരുന്നു. പത്തൊമ്പതാം തീയതി വീട്ടിൽ വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വഴക്കിന്റെ പാടെല്ലാം ദേഹത്തുണ്ടായിരുന്നു. ആറ് മണിവരെ എന്നോടൊപ്പം ഉണ്ടായിരുന്നു. ആ സമയത്ത് മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലായിരുന്നു ഹാപ്പിയായിരുന്നു. അവളുടെ ചിരിച്ച മുഖമാണ് ഇപ്പോഴും മനസിൽ, ചേച്ചി ഇങ്ങനെ ചെയ്യില്ല. ഇത്രയും കാലം പിടിച്ച് നിന്നതല്ലേ എന്ന് അഖില പറയുന്നു.

ALSO READ: ‘അനുവാദമില്ലാതെ അബോര്‍ഷന്‍ ചെയ്തു, രണ്ട് പ്രാവശ്യം ഉപദ്രവിച്ചിട്ടുണ്ട്’; പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്‌

സഹിക്കാൻ പറ്റാതെ അതുല്യ തിരികെ നാട്ടിലേക്ക് വരാൻ തീരുമാനിക്കുമ്പോഴെല്ലാം മാപ്പ് പറഞ്ഞ് സതീഷ് അവളെ പിടിച്ച് നിർത്തുകയായിരുന്നു. ഒരവസരം കൂടി കൊടുക്കാം ടീ, ഇനി കുടിക്കില്ലെന്ന് സത്യം ചെയ്തു എന്നെല്ലാം അതുല്യ പറഞ്ഞു. സതീഷിന് പൊസസീവ്നസ് അല്ല, സംശയ രോഗമായിരുന്നെന്നും അഖില പറഞ്ഞു.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി ഭർത്താവ് സതീഷ് രംഗത്തെത്തിയിരുന്നു. അതുല്യ തന്റെ അനുവാദമില്ലാതെ അബോര്‍ഷന്‍ ചെയ്‌തെന്നും സതീഷ് ആരോപിച്ചു. അതുല്യയുടെ മരണത്തിന് പിന്നാലെ സതീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ‘അതു പോയി ഞാനും പോകുന്നു’ എന്നായിരുന്നു പോസ്റ്റ്. ആത്മഹത്യാപ്രേരണക്കുറ്റം, സ്ത്രീധന നിരോധന നിയമം തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സതീഷിനെതിരെ കേസെടുത്തിരിക്കുന്നത്.

Related Stories
Vehicle Challan Rules Kerala: മോട്ടോർ വാഹന നിയമം വീണ്ടും കടുക്കുന്നു, ഇനി 5 ചലാൻ കിട്ടിയാൽ ലൈസൻസ് റദ്ദാക്കും
Christmas-New Year Bumper 2026 Result: ഇത്തവണ 20 കോടി കിട്ടിയ ഭാ​ഗ്യശാലി കോട്ടയത്തോ? പുതുവത്സര ബംപർ വിറ്റത് കാഞ്ഞിരപ്പള്ളി ഏജൻസി
Christmas-New Year Bumper 2026 Result: ഇത്തവണയും കോളടിച്ചത് സർക്കാരിന്! 400 മുടക്കി ടിക്കറ്റെടുത്തത് 54 ലക്ഷം പേർ
Kerala Weather Update: വയനാട് വിറയ്ക്കുന്നു, ഇത് വേനൽ പിടിമുറുക്കുന്നതിന്റെ ആരംഭമോ?
Kerala High Speed Rail Project: 200 കിലോമീറ്റർ വേ​ഗത, തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 21 സ്റ്റേഷനുകൾ, അതിവേഗ റെയിൽ പദ്ധതി അതിവേ​ഗം മുന്നോട്ട്
Christmas-New Year Bumper 2026 Result: ക്രിസ്തുമസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഫലമെത്തി, ഭാ​ഗ്യവാനായ ഈ കോടീശ്വരൻ ഇതാ….
മൃണാൾ താക്കൂർ ധരിച്ച വസ്ത്രത്തിന്റെ വില കേട്ടോ?
ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
കറിവേപ്പില അച്ചാറിടാം, ആരോഗ്യത്തിന് ഗുണകരം
കോഴിയുടെ ഈ ഭാഗം കളയാന്‍ പാടില്ല; ഗുണങ്ങളുണ്ട്‌
റോഡിലൂടെ വാഹനത്തില്‍ വരുന്നവരെല്ലാം വീഴുന്നു; സംഭവം യുപിയിലെ അമ്രോഹയില്‍
അതൊരു കടുവയല്ലേ? സുല്‍ത്താന്‍ ബത്തേരി കോട്ടക്കുന്ന് ജനവാസ കേന്ദ്രത്തിന് സമീപം കണ്ട കാഴ്ച
മഞ്ഞില്‍ പുതഞ്ഞ് ഒരു വന്ദേ ഭാരത് യാത്ര; കശ്മീരിലെ കാഴ്ച
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?