Athulya Satheesh Death: ‘അടിവസ്ത്രം ഊരി മുഖത്തേക്കെറിഞ്ഞു; അതുല്യ എല്ലാം സഹിച്ചത് മകൾക്കു വേണ്ടി’; അമ്മ മരിച്ചതറിയാതെ പത്തുവയസ്സുകാരി
Athulya Satheesh Death Case: മകളെ വളർത്താനാണ് ഭർത്താവിന്റെ അടി മുഴുവൻ കൊണ്ടതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. അതുല്യ സന്തോഷം പുറത്തു കാണിച്ച് ജീവിക്കുകയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.

Athulya Satheesh's Case
കൊല്ലം: ഷാർജയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ ചവറ സ്വദേശിനി അതുല്യ അനുഭവിച്ചത് കൊടിയ പീഡനങ്ങള്‍. വിവാഹം കഴിഞ്ഞ് ആദ്യ മാസം മുതൽ ഭർത്താവ് ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് നിരന്തമായി പീഡിപ്പിക്കുന്നതായാണ് കുടുംബം ആരോപിക്കുന്നത്. ഇതു ശരിവയ്ക്കുന്ന അതുല്യയുടെ വീഡിയോ ദൃശ്യങ്ങളും വാട്‌സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും കഴിഞ്ഞ ദിവസം തന്നെ പുറത്ത് വന്നിരുന്നു.
ശാരീരിക, മാനസിക പീഡനങ്ങളുടെ വിവരം അമ്മയെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും അതുല്യ അറിയിച്ചിരുന്നു. സതീഷ് അതുല്യയെക്കൊണ്ട് മൂത്രം വരെ കുടിപ്പിച്ചെന്നും അടിവസ്ത്രം ഊരി മുഖത്തേക്ക് എറിഞ്ഞെന്നും അതുല്യയുടെ സുഹൃത്ത് ആരോപിക്കുന്നു. സതീഷിൽ നിന്ന് കൊടിയ പീഡനമാണ് അതുല്യ അനുഭവിച്ചത്. അതുല്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ജോലി ചെയ്ത് ജീവിക്കണം എന്ന് എപ്പോഴും പറയുമായിരുന്നു. മകളെ വളർത്താനാണ് ഭർത്താവിന്റെ അടി മുഴുവൻ കൊണ്ടതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. അതുല്യ സന്തോഷം പുറത്തു കാണിച്ച് ജീവിക്കുകയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
Also Read:സതീഷ് സൈക്കോ, ഷമ്മി പോലും തോറ്റുപോകുമെന്ന് ജനങ്ങള്‍; ഉടന്‍ നാട്ടിലെത്തിക്കാന്‍ നീക്കം
അമ്മ മരിച്ചവിവരം പത്തുവയസ്സുകാരി മകളെ ഇതുവരെ അറിയിച്ചിട്ടില്ല. മകള്‍ ആരാധ്യ അതുല്യയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. കരുനാഗപ്പള്ളിയിലെ സ്വകാര്യ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആരാധ്യ. ശനിയാഴ്ച സ്‌കൂള്‍വിട്ട് വന്ന ആരാധ്യയെ ഞായറാഴ്ച രാവിലെതന്നെ അയല്‍വീട്ടിലേക്ക് മാറ്റുകയും ചെയ്തു.
അതേസമയം അതുല്യയുടെ പോസ്റ്റ്മോർട്ടം ഇന്ന് ഷാർജയിൽ നടക്കും. പോസ്റ്റ്മോർട്ടം കേസിൽ അതീവനിർണായകമാണ്. ഭർത്താവ് സതീഷിനെതിരെ ഷാർജയിൽ നിയമ നടപടികൾ ആരംഭിക്കാൻ ബന്ധുക്കൾ നീക്കം തുടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ട് എന്നിവ കിട്ടിയാൽ നിയമനടപടി തുടങ്ങാനാണ് ഷാർജയിലുള്ള അതുല്യയുടെ സഹോദരി ഉൾപ്പടെ ബന്ധുക്കളുടെ തീരുമാനം.