AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bar bribery : സംസ്ഥാനത്ത് വീണ്ടും ബാർ കോഴയോ? പണം നൽകാൻ ആവശ്യപ്പെട്ടുള്ള ശബ്ദ സന്ദേശം പുറത്ത്

Bar bribery Kerala latest update: ഒരാൾ രണ്ടര ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോനാണ് ശബ്ദസന്ദേശം അയച്ചിരിക്കുന്നത്. താൻ കൊച്ചിയിൽ നിന്നാണ് സംസാരിക്കുന്നത് എന്നും അനിമോൻ പറയുന്നു.

Bar bribery : സംസ്ഥാനത്ത് വീണ്ടും ബാർ കോഴയോ? പണം നൽകാൻ ആവശ്യപ്പെട്ടുള്ള ശബ്ദ സന്ദേശം പുറത്ത്
Aswathy Balachandran
Aswathy Balachandran | Updated On: 24 May 2024 | 09:17 AM

കൊച്ചി: ‘‘പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യനയം വരും. അതിൽ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാൻ കൊടുക്കേണ്ടത് കൊടുക്കണം’’

മദ്യനയത്തിൽ ഇളവ് വേണമെങ്കിൽ പണം പിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് ബാറുടമ സംഘടനയുടെ നേതാവ് അയച്ച ശബ്ദരേഖയാണ് ഇത്. ബാർ ഉടമകളുടെ സംഘടനയുടെ എക്സ്ക്യൂട്ടിവ് യോഗം ഇന്നലെ കൊച്ചിയിൽ ചേർന്ന യോ​ഗത്തിൻ്റെ തീരുമാനം എന്ന നിലയിലാണ് ഇത് അറിയിച്ചത്. ഒരാൾ രണ്ടര ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോനാണ് ശബ്ദസന്ദേശം അയച്ചിരിക്കുന്നത്. താൻ കൊച്ചിയിൽ നിന്നാണ് സംസാരിക്കുന്നത് എന്നും അനിമോൻ പറയുന്നു.

ALSO READ – ഐടി പാര്‍ക്കുകളില്‍ ഇനി മദ്യമൊഴുകും; മദ്യശാല തുടങ്ങാൻ അം​ഗീകാരം

സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ഡ്രൈ ഡേ ഒഴിവാക്കൽ ഉൾപ്പെടെയുള്ള തീരുമാനങ്ങലിൽ ചർച്ചകൾ നടക്കുന്ന സമയമാണിത്. ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് നീക്കം നടക്കുന്നതിനിടെയാണ് ഈ പുതിയ നീക്കം പുറത്തു വന്നിരിക്കുന്നത്.