Bengaluru-Ernakulam Vande Bharat: 1000 രൂപയ്ക്ക് എസിയിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തെത്താം; വന്ദേഭാരത് ടിക്കറ്റ് നിരക്കുകൾ

Vande Bharat Fares Are Out: ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള വന്ദേഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് നിരക്കുകൾ പുറത്ത്. 1095 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

Bengaluru-Ernakulam Vande Bharat: 1000 രൂപയ്ക്ക് എസിയിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തെത്താം; വന്ദേഭാരത് ടിക്കറ്റ് നിരക്കുകൾ

വന്ദേ ഭാരത്

Published: 

08 Nov 2025 07:55 AM

ബെംഗളൂരു – എറണാകുളം വന്ദേഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് നിരക്കുകൾ പുറത്തുവന്നു. 1095 രൂപയാണ് ബെംഗളൂരു – എറണാകുളം റൂട്ടിലെ ഏറ്റവും കുറഞ്ഞ ചാർജ്. കഴിഞ്ഞ കൊല്ലം ഇതേ റൂട്ടിൽ ഓടിയ വന്ദേഭാരത് സ്പെഷ്യൽ ട്രെയിനിൽ ഈ ടിക്കറ്റിന് 1465 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്.

ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ ചെയർകാറിലാണ് 1095 രൂപ നൽകേണ്ടത്. എക്സിക്യൂട്ടിവ് ചെയർകാറിൽ 2289 രൂപ നൽകണം. റിസർവേഷൻ ചാർജും ജിഎസ്ടിയും ഒഴികെയുള്ള തുകയാണ് ഇത്. സ്പെഷ്യൽ ട്രെയിനിലെ എക്സിക്യൂട്ടിവ് ചെയർകാർ ടിക്കറ്റ് നിരക്ക് 2945 രൂപയായിരുന്നു. 8 മണിക്കൂർ 40 മിനിട്ട് കൊണ്ടാണ് ബെംഗളൂരുവിൽ നിന്ന് 638 കിലോമീറ്റർ താണ്ടി ട്രെയിൻ എറണാകുളത്തെത്തുക. ബുധനാഴ്ച സർവീസ് ഉണ്ടാവില്ല. ആകെ 9 സ്റ്റേഷനുകളിൽ നിർത്തും.

Also Read: Bengaluru-Ernakulam Vande Bharat: ഇനി 8 മണിക്കൂർ 40 മിനിറ്റിൽ എത്താം! എറണാകുളം – ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും

ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള സ്വകാര്യ എസി സ്ലീപ്പർ ബസ് ടിക്കറ്റ് നിരക്ക് 2000ന് മുകളിലാണ്. ഉത്സവസീസണുകളിൽ ഇത് 3500 മുതൽ 5000 രൂപ വരെയായി ഉയരും. കേരള ആർടിസിയുടെ എസി ഗജരാജ സ്ലീപ്പറിൽ 1600 മുതൽ 1800 വരെയും കർണാടക ആർടിസിയുടെ അംബാരി ഉത്സവ് സ്ലീപ്പറിൽ 2000 മുതൽ 2500 രൂപ വരെയും ടിക്കറ്റിന് നൽകണം.

ഇന്നാണ് വന്ദേഭാരത് സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യുക. രാവിലെ 8 മുതൽ 8.30 വരെ വാരാണസിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ഓൺലൈനായി സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലും ഉദ്ഘാടനച്ചടങ്ങുകൾ നടക്കും. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തെത്തുന്ന ട്രെയിൻ തിരികെ എറണാകുളത്തു നിന്ന് ഉച്ചകഴിഞ്ഞ് 2.20ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും