AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bevco: പോലീസുകാർക്കെന്താ ബെവ്കോയിൽ കാര്യം; ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിന് മര്‍ദനം

സമയം കഴിഞ്ഞു മദ്യം വിൽപ്പന നടത്തിയത് ചോദ്യം ചെയ്ത നാട്ടുകാരനെ പോലീസ് തന്നെ മർദ്ദിച്ചതാണ് വിവാദത്തിനു കാരണമായത്.

Bevco: പോലീസുകാർക്കെന്താ ബെവ്കോയിൽ കാര്യം; ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിന് മര്‍ദനം
Bevco (Photo- Tetra Images/Tetra Images/Getty Images)
Aswathy Balachandran
Aswathy Balachandran | Published: 14 Sep 2024 | 02:36 PM

മലപ്പുറം: പ്രവർത്തന സമയം കഴിഞ്ഞും ബെവ്‌കോയിൽ നിന്ന് മദ്യം വിൽക്കുന്നത് കണ്ട് ദൃശ്യങ്ങൾ ചിത്രീകരിച്ച നാട്ടുകാരന് മർദ്ദനം. മദ്യം വാങ്ങിയവർക്കോ വിറ്റവർക്കോ കുറ്റം കണ്ടെത്താതെ ദൃശ്യം പകർത്തിയ യുവാവിനെ മർദ്ദിച്ചത് പോലീസുകാർ തന്നെയാണ് എന്നാണ് ആരോപണം. എടപ്പാൾ കണ്ടനകം ബെവ്‌കോ ഔട്ട്‌ലെറ്റിലാണ് സംഭവം നടന്നത്. ഇന്നലെയായിരുന്നു സംഭവം.

ചങ്ങരംകുളം സ്‌റ്റേഷനിലെ പോലീസ് ഉദ്യോസ്ഥരെന്ന് പറഞ്ഞായിരുന്നു തന്നെ മർദിച്ചതെന്നായിരുന്നു യുവാവ് വ്യക്തമാക്കിയത്. ദൃശ്യങ്ങൾ പകർത്തി പണി വാങ്ങിയത് കണ്ടനകം സ്വദേശി സുനീഷാണ്. പരിക്കറ്റ സുനീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒൻപതരയോടെ വീട്ടിലേക്ക് സാധനം വാങ്ങാൻ ഇറങ്ങിയപ്പോഴാണ് സുനീഷ് ബെവ്കോയിലെ സംഭവം കാണുന്നത്.

സമയം കഴിഞ്ഞു മദ്യവിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുനീഷ് ദൃശ്യങ്ങൾ പകർത്തി. ‘9.35 ഓടെയാണ് രണ്ടുപേർ അടച്ചിട്ട ബെവ്‌കോയിൽ നിന്ന് മദ്യം വാങ്ങുന്നത കണ്ടതെന്നാണ് സുനീഷിന്റെ മൊഴി. ദൃശ്യം മൊബൈലിൽ പകർത്തുന്നത് കണ്ട് എത്തിയ അവർ ചങ്ങരംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് മർദിക്കുകായിരുന്നു എന്നും സൂനീഷ് പറഞ്ഞു. മദ്യം വാങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനു പിന്നാലെ പുറത്തു വന്നിരുന്നു.

ALSO READ – ഞെട്ടണ്ട; റെക്കോഡ് ബോണസ് നൽകി ബെവ്കോ; ഇത്തവണ നൽകുന്നത് ഒരുലക്ഷത്തോളം

സാധാരണ നിലയിൽ ഒൻപതുമണി വരെയാണ് ബെവ്‌കോ ഒൗട്ട്ലറ്റുകളിൽ മദ്യവിൽപ്പനയ്ക്കായി അനുവദിച്ച സമയം. സമയം കഴിഞ്ഞു മദ്യം വിൽപ്പന നടത്തിയത് ചോദ്യം ചെയ്ത നാട്ടുകാരനെ പോലീസ് തന്നെ മർദ്ദിച്ചതാണ് വിവാദത്തിനു കാരണമായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇത്തവണ തിരുവോണത്തിന് ബിവറേജ് ഔട്ട്‌ലെറ്റുകൾ തുറക്കില്ലെന്നാണ് വിവരം. ഓണം അവധി സീരിസിൽ തിരുവോണത്തിന് മാത്രമാണ് ബെവ്കോ അവധിയുള്ളത്. തിരുവോണത്തിന് ശേഷം അവധി വരുന്നത് ശ്രീനാരായണ ഗുരു സമാധിക്ക് മാത്രമാണ്. കൺസ്യൂമർ ഫെഡിനും തിരുവോണത്തിന് അടക്കം അവധിയായിരിക്കും. എന്നാൽ സംസ്ഥാനത്തെ ബാറുകൾക്ക് തിരുവോണം അവധി ബാധകമല്ല.