Bineesh Kodiyeri: സഹോദരന്‍ അറസ്റ്റിലായ സ്ഥിതിക്ക് പികെ ഫിറോസ് രാജിവച്ച് മാതൃകയാകുമോ? പരിഹസിച്ച് ബിനീഷ് കോടിയേരി

Bineesh Kodiyeri mocks PK Firos: പികെ ബുജൈറിനെ കുന്നമംഗലം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനുള്ള ഉപകരണം കൈവശം വച്ചതിനും, പൊലീസുകാരനെ മര്‍ദ്ദിച്ചതിനുമാണ് ബുജൈറിനെ കസ്റ്റഡിയിലെടുത്തത്

Bineesh Kodiyeri: സഹോദരന്‍ അറസ്റ്റിലായ സ്ഥിതിക്ക് പികെ ഫിറോസ് രാജിവച്ച് മാതൃകയാകുമോ? പരിഹസിച്ച് ബിനീഷ് കോടിയേരി

ബിനീഷ് കോടിയേരി, പികെ ഫിറോസ്‌

Updated On: 

03 Aug 2025 14:35 PM

തിരുവനന്തപുരം: സഹോദരന്‍ ലഹരി കേസില്‍ അറസ്റ്റിലായ സ്ഥിതിക്ക് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് സ്ഥാനം രാജിവച്ച് മാതൃക കാണിക്കുമോയെന്ന് ബിനീഷ് കോടിയേരി. നേരത്തെ താന്‍ അറസ്റ്റിലായപ്പോള്‍ ഫിറോസ് നടത്തിയ പരാമര്‍ശങ്ങള്‍ ഓര്‍മിപ്പിച്ചായിരുന്നു ബിനീഷിന്റെ പരിഹാസം. പലപ്പോഴും പരസ്പരബന്ധമില്ലാതെ ഫിറോസ് സംസാരിക്കുന്നതിന്റെ കാരണം എന്താണെന്ന് കേരള സമൂഹത്തിന് മനസിലായത് ഇന്നലെ രാത്രിയിലാണെന്നും ബിനീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.

കുടുംബാംഗങ്ങള്‍ ഇത്തരം കേസില്‍പെട്ടാല്‍ നേതാക്കള്‍ ആ സ്ഥാനത്തുനിന്ന് മാറിനിന്ന് മാതൃക കാണിക്കണമെന്നാണ് ഫിറോസിന്റെ മുന്‍കാല പ്രസ്താവനകളില്‍ ഉള്ളതെന്നും, അദ്ദേഹത്തിന് രാജിവയ്ക്കാന്‍ ലീഗ് നേതൃത്വം സൗകര്യം ഒരുക്കി കൊടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ബിനീഷ് പറഞ്ഞു.

Also Read: Ashirnanda Death: ആശിർനന്ദയുടെ മരണം; മുൻ പ്രിൻസിപ്പാൾ അടക്കം 3 അധ്യാപകർക്കെതിരെ കേസ്

ഫിറോസിന്റെ സഹോദരന്‍ പികെ ബുജൈറിനെ കുന്നമംഗലം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനുള്ള ഉപകരണം കൈവശം വച്ചതിനും, പൊലീസുകാരനെ മര്‍ദ്ദിച്ചതിനുമാണ് ബുജൈറിനെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ചൂലാവയലില്‍ വച്ചാണ് സംഭവം നടന്നത്. ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറയുന്നു. ലഹരിക്കേസില്‍ കുന്ദമംഗലം സ്വദേശി റിയാസ് ഇന്നലെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബുജൈറിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും