AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

BJP Councilor Sugathan: വെടിവെപ്പ്, നാടകീയ രംഗങ്ങൾ; ബിജെപി കൗൺസിലർ സുഗതൻ സെൻട്രൽ ജയിലിൽ! പൊലീസുകാരെ ആക്രമിച്ചതിന് പുതിയ കേസ്

BJP Councilor Sugathan Arrest: നാടകീയ രംഗങ്ങൾക്കൊടുവിലാണ് സുഗതനെ പോലീസ് അറസ്റ്റ് ചെയ്തത്. കൗൺസിലറെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ബിജെപി പ്രവർത്തകർ വളഞ്ഞതോടെ വട്ടിയൂർക്കാല് എസ്എച്ച്ഒ എസി. വിപിൻ ആകാശത്തേക്ക് വെടിവച്ചു. കാപ്പ കേസ് പ്രതിയായ സുഗതന് കഴിഞ്ഞ ദിവസം ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു

BJP Councilor Sugathan: വെടിവെപ്പ്, നാടകീയ രംഗങ്ങൾ; ബിജെപി കൗൺസിലർ സുഗതൻ സെൻട്രൽ ജയിലിൽ! പൊലീസുകാരെ ആക്രമിച്ചതിന് പുതിയ കേസ്
സുഗതൻImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 10 Jun 2026 | 08:44 AM

തിരുവനന്തപുരം: വധശ്രമക്കേസിനെ തുടർന്ന് അറസ്റ്റിലായ വാഴോട്ടുകോണം ഡിവിഷൻ കൗൺസിലർ ആർ. സുഗതനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ ആക്രമിച്ചതിന് സുഗതനെതിരെ പുതിയ കേസ് കൂടി എടുത്തു. അറസ്റ്റ് ചെയ്യുന്നതിനിടെ ഉണ്ടായ ആക്രമണത്തിൽ മർദനമേറ്റ വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്ഐ അഭിജിത് എന്നിവരെ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കും.

അറസ്റ്റിനിടെ നാടകീയ രംഗങ്ങൾ

തിരുവനന്തപുരത്ത് ഇന്നലെ നാടകീയ രംഗങ്ങൾക്കൊടുവിലാണ് സുഗതനെ പോലീസ് അറസ്റ്റ് ചെയ്തത്. കൗൺസിലറെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ബിജെപി പ്രവർത്തകർ വളഞ്ഞതോടെ വട്ടിയൂർക്കാവ് എസ്എച്ച്ഒ എസി. വിപിൻ ആകാശത്തേക്ക് വെടിവച്ചു. അറസ്റ്റ് ചെയ്യാൻ ശ്രമിക്കവേ സുഗതനും ചേട്ടനും പോലീസ് ഉദ്യോഗസ്ഥരെ മർദിച്ചു. തള്ളി താഴെ ഇടുകയും ചെയ്തു.

ALSO READ: മദ്യപാനത്തിനിടെ തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു

വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കാപ്പ കേസ് പ്രതിയായ സുഗതന് കഴിഞ്ഞ ദിവസം ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഏഴാം തീയതി അന്വേഷണ ഉദ്യോഗസ്ഥനായ വട്ടിയൂർക്കാവ് എസ്.എച്ച്.ഒ.യ്ക്കു മുന്നിൽ കീഴടങ്ങേണ്ടതായിരുന്നു. എന്നാൽ, സുഗതൻ ഹാജരായിരുന്നില്ല. തുടർന്നാണ് പോലീസ് സുഗതനായുള്ള അന്വേഷണം ഊർജിതമാക്കിയത്. സുഗതൻ വട്ടിയൂർക്കാവ് സി.പി.ടി. ജങ്ഷനിലെ വീട്ടിലുണ്ടെന്നറിഞ്ഞാണ് ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയത്.

എന്നാൽ സുഗതന്റെ അനുയായികളായ ബിജെപി പ്രവർത്തകർ പോലീസിനെ വളഞ്ഞതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായി. തുടർന്നാണ് ആകാശത്തേക്ക് വെടിവച്ച് ആളുകളെ പിന്തിരിപ്പിച്ച ശേഷം സുഗതനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ബിജെപി പ്രവർത്തകർ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തി. കാറിൽ സ്റ്റേഷനിലെത്തിച്ച സുഗതനെ സുരക്ഷാ പ്രശ്നങ്ങളാൽ ബസിലാണ് വൈദ്യപരിശോധനയ്ക്ക് എത്തിച്ചത്.

കാപ്പ കേസ് പ്രതി

പത്തോളം കേസുകളിൽ പ്രതിയായ ആർ സുഗതനെതിരെ കലക്ടർ കാപ്പ ചുമത്തിയിരുന്നു. ഇതിന് ശേഷമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ വാഴോട്ടുക്കോണം ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തത്. രണ്ട് മാസം മുമ്പ് ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം പ്രവർത്തകരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. അതേസമയം, ക്ഷേത്രോത്സവം അലങ്കോലമാക്കാൻ ശ്രമിച്ചവരെ കൗൺസിലർ തടഞ്ഞെന്നായിരുന്നു ബിജെപിയുടെ വാദം.  സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സുഗതൻ പിന്നീട് കോർപ്പറേഷൻ കൗൺസിൽ യോഗങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല.

ചിക്കൻപോക്സ് ബാധിതനായിരുന്നു…

താൻ ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലായിരുന്നെന്നും അത് അറിയിച്ചിട്ടും പോലീസ് പരിഗണിച്ചില്ലെന്ന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ കൗൺസിലർ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് വീട്ടിനുള്ളിൽ കയറി ഭാര്യയെയും മകനെയും അടിച്ചുവെന്നും സുഗതൻ ആരോപിച്ചു. മർദ്ദിക്കുകയും മുഖത്തടിക്കുകയും ചെയ്‌തെന്ന് സുഗതന്റെ ഭാര്യ അശ്വതിയും ആരോപിച്ചു. എട്ട് വയസ്സായ കുഞ്ഞിനെ പൊലീസ് പിടിച്ച് തള്ളിയെന്നും ആരോപിച്ചു.

English Summary:

BJP councillor R. Sugathan from the Thiruvananthapuram Corporation was shifted to the Thiruvananthapuram Central Jail after being arrested in connection with a temple festival clash case. While in custody, police registered a new case against him for allegedly assaulting police officers and obstructing their duties during the investigation.

Follow Us