Breastfeeding Crisis: ആറുമാസം മുലപ്പാൽ കുടിക്കാത്ത കുഞ്ഞുങ്ങളുമുണ്ട് ഇവിടെ…..ഞെട്ടിക്കുന്ന കണക്കുമായി അധികൃതർ
Six-Month Milestone Missed by Many Babies in Kerala: വിലകൂടിയ ബേബി ഫുഡ് വാങ്ങാൻ ശേഷിയുണ്ടെന്ന് കാരണത്താൽ പലരും ആറുമാസം മുൻപ് തന്നെ ഇവ കൊടുത്തു തുടങ്ങുന്നു എന്നത് മറ്റൊരു സത്യം.

Breast Milk Feeding Rate Kerala
കൊച്ചി: നവജാത ശിശുക്കൾ ഉള്ള എല്ലാ അമ്മമാരും അവരെ കൺസൾട്ട് ചെയ്യുന്ന ഡോക്ടർമാരും കൃത്യമായി ശ്രദ്ധിക്കുന്ന അല്ലെങ്കിൽ ശ്രദ്ധിക്കേണ്ട ഒന്നാണ് കുഞ്ഞുങ്ങളുടെ മുലയൂട്ടൽ. ആറുമാസം വരെ കുട്ടികൾക്ക് മുലപ്പാൽ മാത്രമാണ് കൊടുക്കേണ്ടത് എന്ന് ഡോക്ടർമാരും വിദഗ്ധരും അടിവരയിട്ടു പറയുന്നു. എന്നാൽ അടുത്തിടെ പുറത്ത് വന്ന കണക്കനുസരിച്ച് കേരളത്തിലെ 56% കുട്ടികൾക്ക് മാത്രമാണ് ആറുമാസം മുലപ്പാൽ മാത്രം കിട്ടുന്നത്.
ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അഞ്ചാമത്തെ സർവ്വേ പ്രകാരമാണ് ഈ കണക്ക്. ലോകാരോഗ്യ സംഘടനയുടെ ശുപാർശയാണ് ആറുമാസം വരെ കുട്ടികൾക്ക് മുലപ്പാൽ മാത്രം നൽകുക എന്നത്. എന്നാൽ കേരളത്തിലെ 46% അമ്മമാരും കുഞ്ഞുങ്ങൾക്ക് ആറുമാസത്തിനുള്ളിൽ തന്നെ മറ്റു ഭക്ഷണം കൊടുത്തു തുടങ്ങുന്നു.
എന്താണ് കാരണം
ആറുമാസത്തിനു മുൻപ് മറ്റു ഭക്ഷണങ്ങൾ കൊടുത്തു തുടങ്ങാൻ അമ്മമാർ നിർബന്ധിക്കുന്ന ഘടകങ്ങൾ പലതാണ്. അതിൽ ഏറ്റവും പ്രധാനം ആറുമാസം പ്രസവ അവധി ഇല്ലാത്ത അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന അമ്മമാരാണ് ഇതിൽ നല്ലൊരു വിഭാഗവും എന്നതാണ്. അവധിയുള്ള ജീവനക്കാരും മുന്നൊരുക്കം എന്ന നിലയിൽ നേരത്തെ തന്നെ മറ്റു ഭക്ഷണം ശീലിപ്പിച്ചു തുടങ്ങുന്ന പതിവുണ്ട്.
വിലകൂടിയ ബേബി ഫുഡ് വാങ്ങാൻ ശേഷിയുണ്ടെന്ന് കാരണത്താൽ പലരും ആറുമാസം മുൻപ് തന്നെ ഇവ കൊടുത്തു തുടങ്ങുന്നു എന്നത് മറ്റൊരു സത്യം. ഇത് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ഇതിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്താൻ 2003ലെ പാർലമെന്റ് നിയമം കൊണ്ടുവന്നതെങ്കിലും പലരും ഇത് കണക്കിലെടുക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. 99.9% പ്രസവങ്ങളിലും ആശുപത്രികളിൽ ആദ്യ ഒരു മണിക്കൂറിനുള്ള മുലപ്പാൽ ലഭ്യമാകുന്നത് 68% കുഞ്ഞുങ്ങൾക്ക് മാത്രമാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കണക്ക്.