Jail DIG MK Vinod Kumar: ടിപി വധക്കേസ് പ്രതികളുടെ പരോളിന് കൈക്കൂലി, ജയിൽ ഡിഐജിക്ക് സസ്പെൻഷൻ ഉടൻ

Jail DIG MK Vinod Kumar to be suspended soon: വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഐജിയെ ഉടൻ സസ്പെൻഡ് ചെയ്തേക്കും. അനധികൃത സ്വത്തുസമ്പാദനത്തിനുപുറമേ കൈക്കൂലി വാങ്ങിയതിനും വിജിലൻസ് ഇയാളുടെ പേരിൽ കേസെടുക്കുമെന്നാണ് വിവരം

Jail DIG MK Vinod Kumar: ടിപി വധക്കേസ് പ്രതികളുടെ പരോളിന് കൈക്കൂലി, ജയിൽ ഡിഐജിക്ക് സസ്പെൻഷൻ ഉടൻ

പ്രതീകാത്മക ചിത്രം

Updated On: 

19 Dec 2025 07:30 AM

തിരുവനന്തപുരം: ജയിൽ ആസ്ഥാന ഡിഐജി എംകെ വിനോദ് കുമാറിനെതിരെ ​ഗുരുത കണ്ടെത്തലുകളുമായി വിജിലൻസ്. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ. പ്രതികളായ കൊടിസുനിക്കും, അണ്ണൻ സിജിത്തിനും വഴിവിട്ട പരോൾ ഉൾപ്പെടെയുള്ള സഹായം നൽകാനായി കൈക്കൂലി വാങ്ങിയിരുന്നു.

വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഐജിയെ ഉടൻ സസ്പെൻഡ് ചെയ്തേക്കും. അനധികൃത സ്വത്തുസമ്പാദനത്തിനുപുറമേ കൈക്കൂലി വാങ്ങിയതിനും വിജിലൻസ് ഇയാളുടെ പേരിൽ കേസെടുക്കുമെന്നാണ് വിവരം.

ശ​മ്പ​ള​ത്തി​നു പു​റ​മേ ഒ​രു മാ​സം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടിൽ 35 ലക്ഷം രൂപയാണ് എത്തിയത്. ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ൽ 40 ല​ക്ഷം രൂ​പ​യും. കൂടാതെ, മ​യ​ക്കു​മ​രു​ന്ന് കേ​സിലെ പ്രതികൾക്കും സഹായം ചെയ്യാറുണ്ടെന്നും വിജിലൻസ് റിപ്പോർ‌ട്ടിലുണ്ട്.

ALSO READ: എസ്എച്ച്ഒ പ്രതാപചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തു; അന്വേഷണത്തില്‍ ഇന്ന് തീരുമാനമുണ്ടാകും

കൊടിസുനി 1.80 ലക്ഷം രൂപയും അണ്ണൻ സിജിത്ത് 45,000 രൂപയുമാണ് ഗൂഗിൾപേ വഴി ജയിൽ ഡിഐജിക്ക് കൈമാറിയത്. നേരിട്ട് വാങ്ങുന്നതിന് പകരം പ്രതികളുടെ ബന്ധുക്കളിൽ നിന്നാണ് പണം വാങ്ങിയിരുന്നത്. ഇത്തരത്തിൽ എട്ട്‌ തടവുകാരിൽനിന്ന്‌ പണം കൈപ്പറ്റിയതിന്‌ തെളിവ് ലഭിച്ചിട്ടുണ്ട്.

ജയിൽ സൂപ്രണ്ടായിരുന്ന കാലം മുതൽ ഇയാൾക്ക് ഇത്തരം ഇടപാടുകളുണ്ടായിരുന്നതായും വിജിലൻസ് സംശയിക്കുന്നു. റിമാൻഡ് തടവുകാർ ജയിലിലേക്കെത്തുമ്പോൾ ഉള്ളിൽ സൗകര്യങ്ങളൊരുക്കാൻ നിശ്ചിത തുക വാങ്ങിയിരുന്നതായും വിവരമുണ്ട്. വി​ര​മി​ക്കാ​ൻ നാ​ലു​മാ​സം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് വി​നോ​ദ് കു​മാ​റി​നെതിരെ വിജിലൻസ് കേസെടുത്തിരിക്കുന്നത്.

Related Stories
KSRTC Superfast Premium: കെഎസ്ആര്‍ടിസി ഇനി പറപറക്കും, പ്രീമിയം ലുക്കില്‍ കൂടുതല്‍ സൂപ്പര്‍ഫാസ്റ്റുകള്‍ വരുന്നു; സ്റ്റോപ്പ് കുറവ്, ചാര്‍ജ് കൂടുതല്‍
Viral Video: വൈറലാകാൻ നോക്കിയതാ ! വാണപ്പടക്കം വായില്‍ വച്ച് കത്തിച്ച് വയോധികന്‍; പിന്നാലെ…
Thiruvananthapuram loan threat: പലിശക്കാരുടെ ഭീഷണിയിൽ വിവാഹം മുടങ്ങി; കല്ലമ്പലത്ത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Kerala Lottery Result: ധനയോഗം തെളിഞ്ഞു, ഇനി സുവര്‍ണകാലം; സുവര്‍ണ കേരളം ലോട്ടറി ഫലം പുറത്ത്‌
Walayar Mob Lynching: വാളയാറിലെ ആൾക്കൂട്ടക്കൊലയിൽ അഞ്ച് പേർ അറസ്റ്റിൽ; മർദ്ദനം ‘നീ ബംഗ്ലാദേശിയാണോ’ എന്ന് ചോദിച്ച്
Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള ഇനി ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ ഉത്തരവ്
രണ്ടോ നാലോ, ഒരു ദിവസം കുടിക്കേണ്ട കാപ്പിക്കണക്ക് ഇതാ...
ഈ ചെന്നെ താരങ്ങളുടെ ശമ്പളം ധോണിയെക്കാള്‍ കൂടുതല്‍
മോഹൻലാലിൻറെ പ്രതിഫലം എത്ര? മമ്മൂട്ടിയുടെയോ
വെളുത്തുള്ളി കേടാവാതെ സൂക്ഷിക്കാനുള്ള പൊടിക്കൈകൾ
അയ്യേ, ഇതു കണ്ടോ; തൈര് കിട്ടിയ പ്ലേറ്റില്‍ ചത്ത എലി
സിസിടിവിയിലൂടെ വീട്ടുടമയോട് പോസ്റ്റ് വുമണ്‍ പറഞ്ഞത് കേട്ടോ
കണ്ടടോ, ഞാന്‍ ദൈവത്തെ; വന്നത് മനുഷ്യരൂപത്തില്‍
Viral Video: ഗണപതിക്ക് ആനയുടെ ആരതി