AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: തണുത്തു വിറച്ച് കേരളം, മഴ കഴിഞ്ഞോ?; ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ

Kerala Weather Latest Update: ശബരിമലയിലും ഇന്ന് അനുകൂല കാലാവസ്ഥയാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഡിസംബർ 20 വരെ തത്സ്ഥിതി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പിൽ പറയുന്നത്.

Kerala Weather Update: തണുത്തു വിറച്ച് കേരളം, മഴ കഴിഞ്ഞോ?; ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ
Kerala WeatherImage Credit source: PTI/ Social Media
neethu-vijayan
Neethu Vijayan | Published: 19 Dec 2025 06:37 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പൂർണമായും ശമിച്ചതായാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ നിന്ന് വ്യക്തമാകുന്നത്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിലെ പല ജില്ലകളിലും ഇക്കുറി കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് മലയോര ജില്ലകളായ ഇടുക്കി, വയനാട് തുടങ്ങിയ പ്രദേശങ്ങളിൽ. മഴ മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

Also Read: അവധിയെടുത്ത തണുപ്പ് തിരിച്ചു വന്നു തുടങ്ങി… വെള്ള തൊട്ട് മഴമുന്നറിയിപ്പ്

ശബരിമലയിലും ഇന്ന് അനുകൂല കാലാവസ്ഥയാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഡിസംബർ 20 വരെ തത്സ്ഥിതി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പിൽ പറയുന്നത്.

തണുപ്പിൽ വിറച്ച് കേരളം

കേരളത്തിൽ മറ്റ് വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തണുപ്പ് അല്പം കൂടുതലാണ്. രാത്രി / അതി രാവിലെ തണുപ്പ് കൂടുന്നതിനു അനുസരിച്ചു പകൽ സമയങ്ങളിലെ ചൂടും അസാധാരണമാം വിധം വർധിക്കുന്നുണ്ട്. വരും ദിവസങ്ങളിലും ഇതേ അവസ്ഥ തുടരാനാണ് സാധ്യത. മലയോര മേഖലകളിൽ എല്ലാം 20 ഡി​ഗ്രിയിൽ താഴെയാണ് താപനില. ചില അവസരങ്ങളിൽ 10ന് താഴെയും എത്താറുണ്ട്.