Brothers Attack Man: തുറിച്ചു നോക്കിയതിന് തൃശൂരിൽ യുവാവിനെ ഇടിച്ചുകൊല്ലാൻ ശ്രമം; സഹോദരങ്ങൾ പോലീസ് പിടിയിൽ

Brothers Arrested for Attempting to Kill Man in Thrissur: ഫെബ്രുവരി 28 നാണ് കേസിനാസ്പദമായ സംഭവം. രാവിലെ സ്‌കൂട്ടറിൽ വരുകയായിരുന്ന മനക്കൊടി സ്വദേശി പള്ളിപ്പുറത്തുകാരൻ വീട്ടിൽ അക്ഷയ് എന്ന 25കാരനെ ഇരുവരും ചേർന്ന് മർദ്ദിക്കുകയായിരുന്നു.

Brothers Attack Man: തുറിച്ചു നോക്കിയതിന് തൃശൂരിൽ യുവാവിനെ ഇടിച്ചുകൊല്ലാൻ ശ്രമം; സഹോദരങ്ങൾ പോലീസ് പിടിയിൽ

പ്രത്യുഷ്, കിരൺ

Updated On: 

04 Mar 2025 | 09:31 AM

മനക്കൊടി (തൃശൂർ): മനക്കൊടിയിൽ യുവാവിനെ ഇടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികളായ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട് പൊലീസാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മനക്കൊടിയിൽ താമസിക്കുന്ന പാന്തോട് സ്വദേശികളായ പള്ളിയിൽ വീട്ടിൽ 26കാരനായ പ്രത്യുഷ്, 20കാരനായ കിരൺ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 28 നാണ് കേസിനാസ്പദമായ സംഭവം. രാവിലെ സ്‌കൂട്ടറിൽ വരുകയായിരുന്ന മനക്കൊടി സ്വദേശി പള്ളിപ്പുറത്തുകാരൻ വീട്ടിൽ അക്ഷയ് എന്ന 25കാരനെ ആണ് ഇരുവരും ചേർന്ന് മർദിച്ചത്. മനക്കൊടി കുന്ന് സെന്ററിൽ വെച്ച് തുറിച്ചു നോക്കിയെന്ന കാരണം പറഞ്ഞാണ് അക്ഷയയെ സഹോദരങ്ങൾ ചേർന്ന് മുഖത്തിലും നെഞ്ചിലും ഇടിച്ച് ഗുരുതരമായി പരിക്കേല്പിച്ചത്.

സംഭവത്തിൽ പ്രതികൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്ച കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇരുവരുടെയും പേരിൽ മുമ്പും കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ചേർപ്പ് പോലീസ് സ്റ്റേഷനിൽ കവർച്ചക്കേസും, അന്തിക്കാട് പോലീസ് സ്റ്റേഷനിൽ വധശ്രമ കേസും, മയക്കുമരുന്ന് ഉപയോഗിച്ചതിനുള്ള കേസും പ്രത്യുഷിന്റെ പേരിൽ ഉണ്ട്.

ALSO READ: ഒന്നരവയസുകാരിയായ മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി; കാരണം വൈവാഹികത്തർക്കം, ആശ്ചര്യം പ്രകടിപ്പിച്ച് കോടതി

കിരണിന്റെ പേരിൽ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ രണ്ടു അടിപിടി കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സുബിൻ, ജോസി, പോലീസ് ഉദ്യോഗസ്ഥരായ ശിവകുമാർ, ഫൈസൽ എന്നിവരാണ് കേസിൽ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Stories
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ