Bus Collision: തൃശ്ശൂരിൽ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേര്‍ക്ക് പരിക്ക്

Bus Accident in Udubady, Thrissur: അപകടത്തിൽ ഡ്രൈവര്‍മാരുള്‍പ്പടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയില്‍ ഇന്ന് വൈകിട്ട് 6: 45-ഓടെയാണ് അപകടം.

Bus Collision: തൃശ്ശൂരിൽ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേര്‍ക്ക് പരിക്ക്

പ്രതീകാത്മക ചിത്രം

Updated On: 

22 Jul 2025 21:32 PM

തൃശ്ശൂർ: ഉദുവടി സംസ്ഥാനപാതയില്‍ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ഡ്രൈവര്‍മാരുള്‍പ്പടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയില്‍ ഇന്ന് വൈകിട്ട് 6: 45-ഓടെയാണ് അപകടം. ഉദുവടി-ചിറങ്കോണം ഇറക്കത്തിലാണ് സംഭവം.

തിരുവില്വാമലയില്‍നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന അരുവേലിക്കല്‍ എന്ന സ്വകാര്യബസും തൃശ്ശൂരില്‍നിന്ന് മണ്ണാര്‍ക്കാട്ടിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്വകാര്യ ബസിൽ 15 പേരാണ് ഉണ്ടായിരുന്നുത്. ഇതിലെ ഡ്രൈവർ രാജന്‍ (46) തൃശൂർ ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read:വിലാപയാത്ര ആലപ്പുഴ ജില്ലാ അതിർത്തിയിൽ പ്രവേശിക്കുന്നത് മുതൽ മെഡിക്കൽ സംഘവും ഒപ്പമെത്തും

ലോറിയെ കെഎസ്ആർടിസി ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് എതിര്‍ദിശയില്‍ നിന്ന് എത്തിയ സ്വകാര്യബസ് കൂട്ടിയിടിച്ചത്. ഇറക്കത്തിൽ വച്ചാണ് അപകടം സംഭവിച്ചത്. ഇരു ബസിനും വേ​ഗതയുമുണ്ടായിരുന്നു. ഇതാണ് കൂടുതൽപേർക്ക് പരിക്കേൽക്കാൻ കാരണമായത്. പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി, ചേലക്കര ഗവ.താലൂക്ക് ആശുപത്രി, ചേലക്കര സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.

Related Stories
Arya Rajendran: ‘ഒരിഞ്ചുപോലും പിന്നോട്ടില്ല’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആര്യ രാജേന്ദ്രൻ
Payyanur Attack: പയ്യന്നൂരിലും അക്രമം: സ്ഥാനാർഥിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു ആക്രമണം
Cylinder Blast: തിരുവനന്തപുരത്ത് ഹോട്ടലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; 3 പേരുടെ നില ഗുരുതരം
Kerala Local Body Election 2025: വി വി രാജേഷ് തിരുവനന്തപുരം മേയറാകും? ശ്രീലേഖയക്ക് മറ്റൊരു പദവി.. തിരുവനന്തപുരത്തെ ബിജെപി നീക്കങ്ങൾ ഇങ്ങനെ
MM Mani: ‘തെറ്റ് പറ്റി, പറഞ്ഞുപോയതാണ്, വേണ്ടിയിരുന്നില്ല’: അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി
Railway Update: ക്രിസ്തുമസ്, പുതുവത്സര സ്പെഷ്യൽ ട്രെയിനുകളുമുണ്ട്; പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ