Canara Bank: കൊച്ചി കാനറ ബാങ്ക് ക്യാൻ്റീനിൽ ബീഫ് നിരോധിച്ച് മാനേജർ; ബീഫ് ഫെസ്റ്റ് നടത്തി ജീവനക്കാർ

Beef Fest In Canara Bank Kochi: കാനറ ബാങ്ക് കൊച്ചി റീജിയണൽ ഓഫീസിൽ ബീഫ് ഫെസ്റ്റ്. ക്യാൻ്റീനിൽ ബീഫ് നിരോധിച്ച മാനേജരുടെ ഉത്തരവിൽ പ്രതിഷേധിച്ചാണ് ബീഫ് ഫെസ്റ്റ് നടത്തിയത്.

Canara Bank: കൊച്ചി കാനറ ബാങ്ക് ക്യാൻ്റീനിൽ ബീഫ് നിരോധിച്ച് മാനേജർ; ബീഫ് ഫെസ്റ്റ് നടത്തി ജീവനക്കാർ

ബീഫ് ഫെസ്റ്റ്

Published: 

30 Aug 2025 10:06 AM

കൊച്ചി ക്യാനറ ബാങ്കിൽ ബീഫ് ഫെസ്റ്റ് നടത്തി ജീവനക്കാർ. ക്യാൻ്റീനിൽ ബീഫ് വിളമ്പാൻ പാടില്ലെന്ന മാനേജരുടെ ഉത്തരവിൽ പ്രതിഷേധിച്ചാണ് ബാങ്കിന് പുറത്ത് ജീവനക്കാർ ബീഫ് ഫെസ്റ്റ് നടത്തിയത്. കാനറ ബാങ്കിൻ്റെ കൊച്ചി റീജിയണൽ ഓഫീസിലാണ് സംഭവം. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് പ്രതിഷേധപ്രകടനം നടത്തിയത്.

ബാങ്കിൽ പുതുതായെത്തിയ ബീഹാർ സ്വദേശിയായ റീജിയണൽ മാനേജറാണ് വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചത്. കീഴുദ്യോഗസ്ഥരോടുള്ള മോശം പെരുമാറ്റത്തിൽ പ്രതിഷേധിക്കാനായിരുന്നു ആദ്യം ജീവനക്കാരുടെ തീരുമാനം. ഇതിനുള്ള തയ്യാറെടുപ്പുകൾക്കിടെ ബീഫ് നിരോധനത്തെപ്പറ്റി മാനേജർ ഉത്തരവിട്ടിട്ടുണെന്നറിഞ്ഞ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഇതിനെതിരെ പ്രതിഷേധിക്കുകയായിരുന്നു.

Also Read: Thamarassery Churam: താമരശേരി ചുരം വഴി ഇന്ന് മുതൽ വാഹനങ്ങൾ കടത്തിവിടും

കുറച്ചുദിവസം മുൻപാണ് മാനേജർ ചാർജെടുത്തത് എന്ന് ബിഇഎഫ്ഇ നേതാവ് എസ്എസ് അനില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വനിതാ ഉദ്യോഗസ്ഥ ഉപഭോക്താവുമായി സംസാരിച്ചുകൊണ്ടിരിക്കെ മാനേജർ വന്ന് പണമിടപാടിൻ്റെ രേഖ ചോദിച്ചു. ബാങ്ക് പ്രവൃത്തി സമയത്ത് ആരും അത് ചോദിക്കാറില്ല. എന്നിട്ടും ഉദ്യോഗസ്ഥ ഈ രേഖ നൽകി. പിന്നാലെ, കസ്റ്റമർ ഇരിക്കുന്ന സ്ഥലങ്ങളിലെല്ലാം ക്യുആർ കോഡ് സ്ഥാപിക്കാനും ഉദ്യോഗസ്ഥരുടെ സർവീസ് വിലയിരുത്താനും മാനേജർ ഉത്തരവിട്ടു. ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥയെ ഉപഭോക്താവിൻ്റെ മുന്നിൽ വച്ച് മാനേജർ ശകാരിക്കുകയായിരുന്നു.

ഇതിൽ പ്രതിഷേധിക്കാനായിരുന്നു തീരുമാനം. എന്നാൽ, ഇതിനിടെ മാനേജർ ക്യാൻ്റീനിൽ ബീഫ് വിളമ്പരുതെന്ന് ഉത്തരവിട്ടതായി അറിഞ്ഞു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് ക്യാൻ്റീനിൽ ബീഫ് വിളമ്പുന്നത്. ഇത് പാടില്ലെന്ന് പറയുന്നത് അജണ്ടയാണ്. ബീഫ് കഴിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല. ഇത് പ്രതിഷേധമാണെന്നും എസ്എസ് അനിൽ തുടർന്നു. ബാങ്കിന് പുറത്ത് പൊറോട്ടയും ബീഫും വിളമ്പിയായിരുന്നു പ്രതിഷേധം. വിഷയത്തിൽ കെടി ജലീൽ എംഎൽഎ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിപ്പിട്ടിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ