AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kollam Car Arson Case: മർദ്ദിച്ചതിന്റെ വൈരാഗ്യം; കൊല്ലത്ത് നടുറോഡിൽ വെച്ച് കാർ കത്തിച്ച് യുവാക്കൾ

Car Set on Fire in Paravur, Kollam: മദ്യപിക്കുന്നതിനിടെ കണ്ണനും മറ്റൊരു സുഹൃത്ത് ആദർശും ചേർന്ന് ശംഭുവിനെ മർദ്ദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് യുവാക്കൾ കാർ കത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

Kollam Car Arson Case: മർദ്ദിച്ചതിന്റെ വൈരാഗ്യം; കൊല്ലത്ത് നടുറോഡിൽ വെച്ച് കാർ കത്തിച്ച് യുവാക്കൾ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nandha-das
Nandha Das | Published: 03 Aug 2025 21:56 PM

കൊല്ലം: മർദ്ദിച്ചതിന്റെ വൈരാഗ്യത്തിൽ സുഹൃത്ത് സഞ്ചരിച്ച കാർ കത്തിച്ച യുവാക്കൾക്കെതിരെ കേസ്. കൊല്ലം പരവൂരിലാണ് സംഭവം. പരവൂർ സ്വദേശി കണ്ണൻ സഞ്ചരിച്ചിരുന്ന കാറാണ് യുവാക്കൾ ചേർന്ന് കത്തിച്ചത്. സംഭവത്തിൽ കണ്ണന്റെ സുഹൃത്ത് ശംഭുവിനെതിരെയും മറ്റൊരു യുവാവിനെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

മദ്യപിക്കുന്നതിനിടെ കണ്ണനും മറ്റൊരു സുഹൃത്ത് ആദർശും ചേർന്ന് ശംഭുവിനെ മർദ്ദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് യുവാക്കൾ കാർ കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കാറിൽ എത്തിയ കണ്ണനും ആദർശും സുഹൃത്തായ ശംഭുവിനെ കാണാനെത്തിയതായിരുന്നു. തുടർന്ന് മൂവരും ചേർന്ന് മദ്യപിച്ചു. മദ്യപാനത്തിനിടെ ഇവർക്കിടയിൽ ചില വിഷയങ്ങളെ ചൊല്ലി തർക്കമുണ്ടായി. ഇതിന് പിന്നാലെയാണ് ശംഭുവിന് മർദനമേറ്റത്. സംഭവത്തിന് ശേഷം കണ്ണൻ കാറിൽ വീട്ടിലേക്ക് മടങ്ങി.

ആ സമയത്ത്, ശംഭു മറ്റൊരു സുഹൃത്തിനെയും കൂട്ടി കണ്ണനെ പിന്തുടർന്നെത്തി കാർ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് കാറിന്റെ ചില്ല് അടിച്ചു തകർത്ത ശേഷം കണ്ണനെ വലിച്ചിറക്കി മർദിച്ചു. ഇതിന് പിന്നാലെയാണ് കാറിന്റെ പെട്രോൾ ടാങ്ക് തകർത്ത് നടുറോഡിൽ വെച്ച് തന്നെ കാറിന് തീയിട്ടത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തി നശിച്ചു.

ALSO READ: ആശിർനന്ദയുടെ മരണം; മുൻ പ്രിൻസിപ്പാൾ അടക്കം 3 അധ്യാപകർക്കെതിരെ കേസ്

കണ്ണൻ സഞ്ചരിച്ചിരുന്ന കാർ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് വേണ്ടി കൊണ്ടുവന്ന കാറായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ കണ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ശംഭുവിനെതിരെയും സുഹൃത്തായ മറ്റൊരു യുവാവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.