Kerala Rain Alert: കേരളമൊന്നാകെ മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Heavy Rain In Kerala: കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരത്ത് ഈ മാസം ഏഴ് വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതത്തില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. വരുന്ന അഞ്ച് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 4, 5 തീയതികളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരത്ത് ഈ മാസം ഏഴ് വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതത്തില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള തീര പ്രദേശങ്ങളില്‍ കടലാക്രമണത്തിനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.
തെക്കന്‍ തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. കേരളത്തില്‍ പടിഞ്ഞാറന്‍-വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായി.




അലര്‍ട്ടുകള്‍ ഇപ്രകാരം
ഓഗസ്റ്റ് 4 തിങ്കള്‍- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍
ഓഗസ്റ്റ് 5 ചൊവ്വ- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം
ഓഗസ്റ്റ് 6 ബുധന്‍- മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
ഓഗസ്റ്റ് 7 വ്യാഴം- കണ്ണൂര്‍, കാസറഗോഡ്
Also Read: Kerala Rain Alert: ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത, മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്
യെല്ലോ അലര്‍ട്ട്
ഓഗസ്റ്റ് 4 തിങ്കള്‍- തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
ഓഗസ്റ്റ് 5 ചൊവ്വ- തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
ഓഗസ്റ്റ് 6 ബുധന്‍- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്
ഓഗസ്റ്റ് 7 വ്യാഴം- മലപ്പുറം, കോഴിക്കോട്, വയനാട്