Vande Bharat Food Spill: താഴെവീണ ഭക്ഷണപ്പൊതികള്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമം; സംഭവം തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് ട്രെയിനില്‍

Catering Workers Attempted to Serve Spilled Food to Passengers on Vande Bharat: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ കയറ്റാനായി ഭക്ഷണ പൊതികൾ എത്തിച്ചിരുന്നു. ഇതാണ് മറിഞ്ഞ് പ്ലാറ്റഫോമിലേക്ക് വീണത്.

Vande Bharat Food Spill: താഴെവീണ ഭക്ഷണപ്പൊതികള്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമം; സംഭവം തിരുവനന്തപുരം - കാസർഗോഡ്  വന്ദേഭാരത് ട്രെയിനില്‍

താഴെ വീണ ഭക്ഷണം

Published: 

09 Apr 2025 07:05 AM

എറണാകുളം: വന്ദേഭാരത്തിൽ താഴെവീണ ഭക്ഷണപ്പൊതികൾ യാത്രക്കാർക്ക് വിതരണം ചെയ്യാൻ ശ്രമം. ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് ട്രെയിനിലാണ് സംഭവം. ട്രെയിനിൽ കയറ്റാനായി എത്തിച്ച ഭക്ഷണ പൊതികളാണ് താഴെ വീണത്. എന്നാൽ ജീവനക്കാർ ഭക്ഷണം താഴെ വീണത് വകവെയ്ക്കാതെ ട്രേകളിൽ നിറച്ച് വിതരണം ചെയ്യാനായി ട്രെയിനിൽ കയറ്റുകയായിരുന്നു. ഇതോടെ യാത്രക്കാർ ഇക്കാര്യം ട്രെയിൻ ജീവനക്കാരെ അറിയിച്ചു.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ കയറ്റാനായി ഭക്ഷണ പൊതികൾ എത്തിച്ചിരുന്നു. ഇതാണ് മറിഞ്ഞ് പ്ലാറ്റഫോമിലേക്ക് വീണത്. ഇതിലെ ചില പൊതികളിൽ നിന്ന് ഭക്ഷണം താഴെ വീണിരുന്നു. മിക്ക ഭക്ഷണ പൊതികളും തുറന്ന് പോവുകയും ചെയ്തിരുന്നു.

ALSO READ: മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതിപ്പെട്ട യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതി കസ്റ്റഡിയിൽ

എന്നാൽ, ഭക്ഷണ പൊതികൾ താഴെ വീണത് വകവെയ്ക്കാതെ കേറ്ററിങ് ജീവനക്കാർ ഭക്ഷണം വീണ്ടും ട്രേകളിൽ നിറച്ച് ട്രെയിനിൽ കയറ്റുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ആണ് ട്രെയിനിലെ ജീവനക്കാരെ വിവരം അറിയിച്ചത്. കൂടാതെ, റെയിൽ മദദ് പോർട്ടലിൽ അവർ പരാതിപ്പെടുകയും ചെയ്തു. ഇതോടെ ഭക്ഷണം ബുക്ക് ചെയ്തവർക്ക് പകരമായി മറ്റൊന്ന് നൽകാമെന്ന് ട്രെയിൻ ജീവനക്കാർ ഉറപ്പ് നൽകി.

Related Stories
Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ളയിൽ ഉന്നതർ പെടുമോ?; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Actress Assault Case: പൾസർ സുനി ശ്രീലക്ഷ്മി എന്ന യുവതിയുമായി സംസാരിച്ചു, ഇവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല; പ്രോസിക്യൂഷനോട് കോടതി
Kerala Weather Alert: പകൽ ചൂട്, രാത്രി തണുപ്പ്; സംസ്ഥാനത്തെ കാലാവസ്ഥ, അയ്യപ്പഭക്തരും ശ്രദ്ധിക്കുക
രണ്ടാമത്തെ ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന്‌ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായേക്കില്ല
KSRTC Bus Controversy: കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചു; പിന്നാലെ പ്രതിഷേധവുമായി യാത്രക്കാരി; ടിവി ഓഫ് ചെയ്തു
Kerala Weather Update: തെളിഞ്ഞ മാനം കണ്ട് ആശ്വസിക്കണോ? തണുപ്പിനൊപ്പം മഴയും വില്ലനാകും! കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ….
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം