Railway Updates : ഉത്സവ സീസണിലെ തിരക്ക് കുറയ്ക്കാൻ തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്ക് ട്രെയിൻ; ബുക്കിങ് ആരംഭിച്ചു

Thiruvananthapuram North- Lokamanya Tilak Terminus Weekly Special Stoppages And Timings : പൂജ, ദീപാവലി തുടങ്ങിയ ഉത്സവ സീസണുകളോട് അനുബന്ധിച്ച് സെൻട്രൽ റെയിൽവെയാണ് സർവീസ് അനുവദിച്ചിരിക്കുന്നത്. നവംബർ അവസാനം വരെ ആഴ്ചയിൽ ഒരു സർവീസ് വീതമാണ് ഉണ്ടാകുക

Railway Updates : ഉത്സവ സീസണിലെ തിരക്ക് കുറയ്ക്കാൻ തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്ക് ട്രെയിൻ; ബുക്കിങ് ആരംഭിച്ചു

Train

Published: 

12 Sep 2025 22:13 PM

തിരുവനന്തപുരം : രാജ്യത്ത് ഉത്സവ സീസണുകൾ ആരംഭിക്കുന്നതിൻ്റെ മുന്നോടിയായി തിരക്കുകൾ നിയന്ത്രിക്കാൻ നിരവധി സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് അനുവദിക്കുന്നത്. ഇതിൻ്റെ ഭാഗമായ മുംബൈയിലെ ലോകമാന്യ തിലക് ടെർമിനസിൽ നിന്നും തിരുവനന്തപുരം നോർത്തിലേക്ക് (കൊച്ചുവേളി)അനുവദിച്ചിരിക്കുകയാണ് സെൻട്രൽ റെയിൽവെ. സെപ്റ്റംബർ 25-ാം തീയതി മുതൽ രണ്ട് മാസത്തേക്ക് ആഴ്ചയിൽ ഒന്ന് വീതം പത്ത് സർവീസുകളാണ് സെൻട്രൽ റെയിൽവെ അനുവദിച്ചിരിക്കുന്നത്.

ടിക്കറ്റുകളുടെ ബുക്കിങ് ഇന്ന് സെപ്റ്റംബർ 12-ാം തീയതി മുതൽ ആരംഭിച്ചു. ട്രെയിൻ നമ്പർ 01463, 01464 എന്നീ നമ്പരുകളിലാണ് മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്കും തിരികെയും സർവീസ് നടത്തുന്നത്. 25-ാം തീയതി വൈകിട്ട് നാല് മണിക്ക് മുംബൈയിൽ നിന്നും ആരംഭിക്കുന്ന സർവീസ് 27-ാം തീയതി രാത്രി 10.45ന് കൊച്ചുവേളിയിൽ എത്തി ചേരും. അന്നേദിവസം വൈകിട്ട് 4.20നാണ് തിരികെയുള്ള സർവീസ് ആരംഭിക്കുന്നത്. മൂന്നാം ദിവസം ഉച്ചയ്ക്ക് ഒരു മണിുക്ക് ട്രെയിൻ മുംബൈയിൽ എത്തി ചേരും. ഒരു ടു ടയർ എസി കോച്ചും, ആർ ത്രി ടയർ എസി കോച്ചുകൾ, ഒമ്പത് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ കംപാർട്ട്മെൻ്റുകൾ, അംഗവൈകല്യമുള്ളവർക്ക്ക എന്നിങ്ങനെയാണ് ട്രെയിൻ്റെ കോച്ചുകൾ.

ALSO READ : Vande Bharat: എയര്‍ ആംബുലന്‍സില്ല, ഹൃദയശസ്ത്രക്രിയയ്ക്കായി 13കാരി യാത്ര ചെയ്തത് വന്ദേഭാരതില്‍

ലോകമാന്യ തിലക് ടെർമിനസ് തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ്റെ സ്റ്റോപ്പുകൾ

  1. ലോകമാന്യ തിലക് ടെർമിനസ്
  2. താനെ
  3. പനവേൽ
  4. പെൻ
  5. റോഹാ
  6. ഖേഡ്
  7. ചിപ്ലൺ
  8. സംഗമേശ്വർ റോഡ്
  9. രത്നാഗിരി
  10. സിന്ധുദുർഗ്
  11. കങ്ക്രോളി
  12. സ്വാന്തവാടി റോഡ്
  13. തിവിംകമാലി
  14. മഡഗാ
  15. വോൺ
  16. കർവാർ
  17. ഗോകർണ റോഡ്
  18. കുമ്താ
  19. മുരഡേശ്വർ
  20. ഭത്കൽ
  21. മൂകാംബിക റോഡ്
  22. കുന്ദപുര
  23. ഉഡുപി
  24. സുരത്കൾ
  25. മാംഗളൂരു ജങ്ഷൻ
  26. കാസർഗോഡ്
  27. കണ്ണൂർ
  28. കോഴിക്കോട്
  29. തിരൂർ
  30. ഷൊർണൂർ
  31. തൃശൂർ
  32. ആലുവ
  33. എറണാകുളം നോർത്ത്
  34. കോട്ടയം
  35. ചങ്ങനാശ്ശേരി
  36. തിരുവല്ല
  37. ചെങ്ങന്നൂർ
  38. മാവേലിക്കര
  39. കായംകുളം
  40. ശാസ്താംകോട്ട
  41. കൊല്ലം
  42. തിരുവന്തപുരം നോർത്ത്
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും