AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Rain alert in Kerala: അതിതീവ്ര മഴയ്ക്ക് സാധ്യത: സംസ്ഥാനത്തെ നാല് ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു

തെക്കു പടിഞ്ഞാറൻ കാലവർഷം ആൻഡമാൻ, നിക്കോബാർ ദ്വീപുകളിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 31ന് കാലവർഷം കേരളത്തിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

Rain alert in Kerala: അതിതീവ്ര മഴയ്ക്ക് സാധ്യത: സംസ്ഥാനത്തെ നാല് ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു
Rain Alert in Kerala
Neethu Vijayan
Neethu Vijayan | Edited By: Jenish Thomas | Updated On: 05 Jun 2024 | 01:51 PM

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് തുടരുന്നു. ജില്ലകളിൽ 23 വരെ ഓറഞ്ച് അലർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ 22 വരെ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലും 22ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 23 വരെ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം തെക്കു പടിഞ്ഞാറൻ കാലവർഷം ആൻഡമാൻ, നിക്കോബാർ ദ്വീപുകളിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 31ന് കാലവർഷം കേരളത്തിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ഈ സീസണിലെ ആദ്യ ന്യൂനമർദം രൂപപ്പെടുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ മഴയെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.

തെക്കൻ തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ ഛത്തീസ്ഗഢിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. മറാത്തുവാഡയിൽ നിന്ന് തെക്കൻ തമിഴ്‌നാട് വഴി ചക്രവാതച്ചുഴിയിലേക്കും മറ്റൊരു ന്യൂനമർദ്ദ പാത്തി നീണ്ടിട്ടുണ്ട്.

ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 6-7 ദിവസം ഇടിമിന്നലോടെയും കാറ്റോടും കൂടിയ മിതമായ, ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ് 21 വരെ അതിതീവ്രമായ മഴയ്ക്കും 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ, അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കനത്ത ജാഗ്രത

കുറഞ്ഞ സമയത്തിൽ വലിയ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ മലവെള്ളപ്പാച്ചിലിനും മിന്നൽപ്രളയത്തിനും വെള്ളക്കെട്ടിനു സാധ്യതയുണ്ട്. മിന്നലും കാറ്റും ഉണ്ടായേക്കാം. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖല എന്നിവിടങ്ങളിൽ വിനോദയാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

കേരളതീരത്തിന് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദേശം.

മത്സ്യത്തൊഴിലാളികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കടലിൽ പോകരുത്. എല്ലാ ജില്ലകളിലും 24 മണിക്കൂർ താലൂക്ക്, ജില്ലാ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. അടിയന്തര സാഹചര്യങ്ങളിൽ 1077, 1070 എന്നീ ടോൾഫ്രീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ടയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കാനുളള സ്ഥലങ്ങൾ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിലെ ആളുകളെ ആവശ്യ സാഹചര്യം ഉണ്ടായാൽ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളും നടക്കുന്നുണ്ട്. 44 ഇടങ്ങളിൽ പ്രകൃതി ദുരന്തസാധ്യത ഉണ്ടെന്നാണ് അധികതരുടെ അറിയിപ്പ്. ഇതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളും നടക്കുകയാണ്.

രാത്രിയാത്ര വിലക്കി

ഇടുക്കി ജില്ലയിലെ മലയോരമേഖലകളിൽ രാത്രിയാത്ര നിരോധിച്ചു. ഇന്നലെ മുതൽ റെഡ്, ഓറഞ്ച് അലർട്ടുകൾ നിലനിൽക്കുന്നതിനാലാണ് നടപടി. അലർട്ടുകൾ പിൻവലിക്കുന്നതുവരെയാണ് കളക്ടർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, തിരുവനന്തപുരത്ത് മഴ ശക്തമായ സാഹചര്യമാണ്. അതിനാൽ ഇന്നലെ മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

 

 

Follow Us