5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chelakkara By Election : ചേലക്കരയിൽ മദ്യനിരോധനം പ്രഖ്യാപിച്ചു; നാല് ദിവസം ഡ്രൈ ഡേ

Chelakkara By Election Dry Day : ഉപതിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ചേലക്കര നിയോജക മണ്ഡല പരിധിയിൽ നാല് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ. നവംബർ 11 മുതൽ 13 വരെയും 23നുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്.

Chelakkara By Election : ചേലക്കരയിൽ മദ്യനിരോധനം പ്രഖ്യാപിച്ചു; നാല് ദിവസം ഡ്രൈ ഡേ
ബിവറേജസ് (Image Courtesy – Bevco Website)
abdul-basith
Abdul Basith | Published: 07 Nov 2024 21:16 PM

ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചേലക്കരയിൽ നാല് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഈ മാസം 11 വൈകിട്ട് ആറ് മണി മുതൽ 13 വൈകിട്ട് ആറ് മണി വരെയാണ് ചേലക്കരയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ ചേലക്കര നിയോജകമണ്ഡല പരിധിയിൽ ഡ്രൈ ഡേ ആയിരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഈ മൂന്ന് ദിവസങ്ങൾക്കൊപ്പം വോട്ടെണ്ണം ദിവസമായ നവംബർ 23നും ഡ്രൈ ഡേ ആയിരിക്കും. റീപോളിങ് നടക്കുകയാണെങ്കിൽ അന്നും ഡ്രൈ ഡേ ആയിരിക്കും.

ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്ന ദിവസങ്ങളിൽ ഭക്ഷണശാലകളിലോ പൊതുസ്ഥലങ്ങളിലോ ലഹരിവസ്തുക്കൾ വാങ്ങുകയോ ശേഖരിക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല. മദ്യശാലകളും ക്ലബുകളും ഹോട്ടലുകളും ഉൾപ്പെടെയുള്ളവയ്ക്ക് നിരോധനം ബാധകമായിരിക്കും.

ഇതിനിടെ പാലക്കാട് കോൺഗ്രസ് നേതാക്കൾക്കെതിരായ കള്ളപ്പണ വിവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. വിഷയത്തിൽ പാലക്കാട് ജില്ലാ കലക്ടർ ഡോ. എസ് ചിത്ര ഐഎഎസിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ്റെ നിർദ്ദേശം.

ഇതും വായിക്കൂ

Also Read : Election 2024: പാലക്കാട് കള്ളപ്പണ ആരോപണം: തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

ചൊവ്വാഴ്ച രാത്രി 12 മണിക്കാണ് കള്ളപ്പണ ആരോപണത്തെ തുടർന്ന് പാലക്കാട് കെപിഎം റീജൻസിയിൽ പോലീസ് പരിശോധന നടത്തിയത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനത്തിൽ ഹോട്ടലിലേക്ക് കള്ളപ്പണം എത്തിച്ചെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ, പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.

​ഹോട്ടലിലേക്ക് വലിയ രീതിയിൽ പണം കടത്തിയെന്നും അത് തിരിച്ചുകടത്താൻ ശ്രമം നടന്നെന്നും സിപിഎം നേതാവും എംപിയുമായ എഎ റഹീം ആരോപിച്ചിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. പോലീസ് പരിശോധന സജീവമാക്കിയ സമയത്ത് കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍ അക്രമം അഴിച്ചുവിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

പരിശോധന നടക്കുന്നതിനിടെ ഷാനിമോള്‍ ഉസ്മാന്റെ മുറി മാത്രം തുറന്നില്ല. വാതിലിനു മുന്നിൽ പോലീസിന് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. ഇത് പരിശോധന പൂര്‍ണമായി തടസ്സപ്പെടുത്തി. നീല ട്രോളി ബാഗിൽ പണം കൊണ്ടു വന്നു എന്ന് കോണ്‍ഗ്രസില്‍ നിന്ന് തന്നെ വിവരം ലഭിച്ചുവെന്നും റഹീം ആരോപിച്ചിരുന്നു.

ചേലക്കരയിൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി രമ്യ ഹരിദാസ് ആണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചേലക്കരയിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥിയാണ് രമ്യ. എൽഡിഎഫ് സ്ഥാനാർത്ഥിയായി യുആർ പ്രദീപും എൻഡിഎ സ്ഥാനാർത്ഥിയായി കെ ബാലകൃഷ്ണനും മത്സരിക്കും.

 

Latest News