Karnavar Murder Case Sherin : ചെങ്ങന്നൂർ കാരണവർ കൊലക്കേസ്; 14 വർഷത്തിന് ശേഷം ഷെറിൻ ജയിൽമോചിതയാകുന്നു

Sherin Chengannur Karnavar Murder Case : മന്ത്രിസഭ യോഗത്തിലാണ് ശിക്ഷായിളവ് നൽകി ഷെറിൻ ജയിൽമോചിതയാക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. 2009ൽ ഭർതൃപിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് ഷെറിൻ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്

Karnavar Murder Case Sherin : ചെങ്ങന്നൂർ കാരണവർ കൊലക്കേസ്; 14 വർഷത്തിന് ശേഷം ഷെറിൻ ജയിൽമോചിതയാകുന്നു

Sherin

Published: 

28 Jan 2025 15:10 PM

ആലപ്പുഴ : പ്രമുഖമായ ഭാസ്കര കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ഷെറിൻ ജയിൽമോചിതയാകുന്നു. ഭർതൃപിതാവിനെ ഗൂഢാലോചന നടത്തി സംഘം ചേർന്ന് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിനാണ് ഷെറിൻ ശിക്ഷിക്കപ്പെട്ടത്. കേസിൽ പ്രതിക്ക് ശിക്ഷ ഇളവ് മന്ത്രിസഭ യോഗത്തിൽ തീരുമാനിമായി. 14 വർഷം ജയിൽ ശിക്ഷ പൂർത്തായിക്കിയതിന് പിന്നാലെയാണ് സർക്കാർ ഷെറിന് ശിക്ഷ ഇളവ് നൽകാൻ തീരുമാനിച്ചത്. 2009 നവംബറിലാണ് ഷെറിനും ആൺ സുഹൃത്തും മറ്റ് രണ്ട് പേരും ചേർന്ന് ചെങ്ങന്നൂർ ചെറിയനാട് സ്വദേശിയായ ഭാസ്കര കാരണവരെ കൊലപ്പെടുത്തുന്നത്. കാരണവരുടെ ഇളയ മകൻ്റെ ഭാര്യയാണ് ഷെറിൻ.

2009 നവംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മോഷ്ണശ്രമത്തിനിടെ സംഭവിച്ച കൊലപാതകമെന്ന് കരുതിയ കേസിലെ ചുരുളഴിച്ചാണ് കേരള പോലീസ് ഷെറിനെയും ആൺ സുഹൃത്ത് ബാസിത് അലിയെയും മറ്റ് രണ്ട് പേരായ ഷാനു റഷീദ്, നിഥിൻ എന്നിവരെ പിടികൂടുന്നത്. അമേരിക്കൻ മലയാളിയായ ഭാസ്കര കാരണവരുടെ മാനസിക വെല്ലുവിളി നേരിടുന്ന ഇളയ മകൻ ബിനു പീറ്ററിൻ്റെ ഭാര്യയാണ് ഷെറിൻ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഷെറിനുമായി 2001ലാണ് ബിനു പീറ്ററിൻ്റെ വിവാഹം നടക്കുന്നത്.

ALSO READ : Nenmara Double Murder: വിശന്നാൽ ഭക്ഷണത്തിനിറങ്ങുന്ന ചെന്താമരയ്ക്കായി വലവീശി പോലീസ്; അന്വേഷണം തമിഴ്നാട്ടിലേക്കും

എന്നാൽ ബിനുവുമായിട്ടുള്ള ദാമ്പത്യ ജീവതത്തിലെ പൊരുത്തക്കേടുകൾ ഷെറിനെ മറ്റ് വഴിവിട്ട് ബന്ധങ്ങളിലേക്കും ഓൺലൈൻ വഴി പ്രണയത്തിലേക്കും നയിച്ചു. അന്ന് സജീവമായിരുന്നു ഓർക്കുട്ട് എന്ന സമൂഹമാധ്യമത്തിലൂടെയാണ് ഷെറിൻ ബാസിത് അലിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. മരുമകളുടെ വഴിവിട്ട ബന്ദം അറിഞ്ഞ ഭാരസ്കര കാരണവർ ഷെറിനെ കാരണവേഴ്സ് വില്ലയിലെ സ്വത്ത് അവകാശങ്ങളിൽ നിന്നും ഒഴിവാക്കി. കൂടാതെ അനിയന്ത്രിതമായി ഷെറിൻ പണം ചിലവഴിക്കുന്നതും കാരണവർ വിലക്കുകയും ചെയ്തു.

ഇതോടെ കാരണവരോട് ഷെറിൻ പക ഉണ്ടാകുകയും കൊലപ്പെടുത്താൻ ആൺ സുഹൃത്തിൻ്റെ സഹായം തേടുകയും ചെയ്തു. കാരണവരെ കൊലപ്പെടുത്തി സ്വത്ത് കവർന്ന് ഒരുമിച്ച് ജീവിക്കാനായിരുന്നു ഷെറിൻ്റെയും ബാസിത് അലിയുടെയും പദ്ധതി. എന്നാൽ കേസിൽ ഷെറിൻ്റെ മൊഴികൾ പൊരുത്തപ്പെടാതെ വന്നപ്പോഴാണ് അന്വേഷണം കാരണവരുടെ മരുമകളിലേക്ക് തിരിഞ്ഞത്. തുടർന്ന് ഫോൺ രേഖകൾ അടക്കം പരിശോധിച്ച് കൊലപാതകത്തിന് പിന്നിൽ ഷെറിനാണ് പോലീസ് കണ്ടെത്തി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും