Cherthala Jainamma Missing Case: സെബാസ്റ്റ്യൻ്റെ വീട്ടിൽ കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേത്; കേസിൽ നിർണായക തെളിവ് പുറത്ത്

Cherthala Jainamma Missing Case Latest Update: പ്രതി സെബാസ്റ്റ്യൻറെ പള്ളിപ്പുറത്തെ വീട്ടിൽ പലപ്പോഴായി നടത്തിയ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. കേസിൻറെ ചുരുളഴിക്കുന്ന മറ്റുചില തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ജെയ്നമ്മ ഉൾപ്പെടെ 2006 നും 2025 നും കാണാതായ നാല് സ്ത്രീകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഒടുവിൽ സെബാസ്റ്റ്യനിലേക്ക് എത്തിച്ചേർന്നത്.

Cherthala Jainamma Missing Case: സെബാസ്റ്റ്യൻ്റെ വീട്ടിൽ കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേത്; കേസിൽ നിർണായക തെളിവ് പുറത്ത്

Jainamma Missing Case

Published: 

14 Aug 2025 12:18 PM

ആലപ്പുഴ: ജെയ്നമ്മ തിരോധാനക്കേസിൽ (Jainamma Missing Case) നിർണായക തെളിവ് പുറത്ത്. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ നിന്നു കണ്ടെത്തിയ രക്തകറ ജെയ്നമ്മയുടേതെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരണം. തിരുവനന്തപുരത്തെ ഫോറെൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ ഡിഎൻഎ പരിശോധന ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. രക്തക്കറ ജെയ്നമ്മയുടേതെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കേസിൽ വലിയ വഴിത്തിരിവ് ഉണ്ടായേക്കും.

പ്രതി സെബാസ്റ്റ്യൻറെ പള്ളിപ്പുറത്തെ വീട്ടിൽ പലപ്പോഴായി നടത്തിയ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. കേസിൻറെ ചുരുളഴിക്കുന്ന മറ്റുചില തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ജെയ്നമ്മ ഉൾപ്പെടെ 2006 നും 2025 നും കാണാതായ നാല് സ്ത്രീകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഒടുവിൽ സെബാസ്റ്റ്യനിലേക്ക് എത്തിച്ചേർന്നത്. നാല്പതിനും 50 നും ഇടയിൽ പ്രായമുള്ളവരാണ് കാണാതായിരിക്കുന്നത്.

ബിന്ദു പത്മനാഭൻ എന്ന സ്ത്രീയെ 2006ലാണ് കാണാതായത്, 2012ൽ ഐഷ, 2020ൽ സിന്ധു, 2024 ഡിസംബറിൽ ജെയ്നമ്മ ഇങ്ങനെ പല വർഷങ്ങളിലായി നാല് സ്ത്രീകളെ കാണാതാവുകയായിരുന്നു. ഇവർക്ക് എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അന്വേഷണത്തോട് പ്രതിയായ സെബാസ്റ്റ്യൻ സഹകരിക്കാത്തതും കേസിലെ വലിയ വെല്ലുവിളിയാണ്. ഇയാളുടെ പള്ളിപ്പുറത്തെ വീട്ടിൽ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ ജെയ്നമ്മയുടെ കേസ് കൊലപാതകമെന്ന നി​ഗമനത്തിലാണ് അന്വേഷണ സംഘം.

മകളുടെ വിവാഹനിശ്ചയത്തിന് രണ്ട് ദിവസം മുൻപാണ് സിന്ധുവെന്ന സ്ത്രീയെ കാണാതായത്. വൈകിട്ട് അമ്പലത്തിലേക്ക് പോയ സിന്ധുവിനെ പിന്നീട് ആരും കണ്ടിട്ടില്ല. അർത്തുങ്കൽ പോലീസാണ് സിന്ധുവിൻ്റെ തിരോധാനം അന്വേഷിച്ചത്. എന്നാൽ അവർക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് ഈ കേസും സെബാസ്റ്റ്യനിലേക്ക് വിലർചൂണ്ടിയത്. നിലവിൽ ചേർത്തലയിലും പരിസരപ്രദേശങ്ങളിലുമായി കാണാതായ സ്ത്രീകളുടെ കേസുകൾ വീണ്ടും അന്വേഷിക്കുകയാണ് പോലീസ്.

കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ