Pinarayi Vijayan: യുഎസിലെ ചികിത്സ കഴിഞ്ഞു, മുഖ്യമന്ത്രി തിരിച്ചെത്തി
Pinarayi Vijayan returns to Kerala: തുടര്‍ ചികിത്സകളുടെ ഭാഗമായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. 2018 സെപ്തംബറിലാണ് അദ്ദേഹം ചികിത്സയ്ക്കായി ആദ്യം യുഎസില്‍ പോകുന്നത്. 2022 ജനുവരി, ഏപ്രില്‍ മാസങ്ങളിലും അദ്ദേഹം യുഎസില്‍ ചികിത്സ തേടിയിരുന്നു. ഇത്തവണത്തേത് ചികിത്സയുടെ ഭാഗമായുള്ള നാലാമത്തെ യുഎസ് സന്ദര്‍ശനമായിരുന്നു
തിരുവനന്തപുരം: ചികിത്സ പൂര്‍ത്തിയാക്കിയശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസില്‍ നിന്നു മടങ്ങിയെത്തി. ജൂലൈ അഞ്ചിന് അമേരിക്കയിലേക്ക് പുറപ്പെട്ട മുഖ്യമന്ത്രി 10 ദിവസത്തിന് ശേഷമാണ് മടങ്ങിയെത്തുന്നത്. പുലര്‍ച്ചെ 3.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവര്‍ സ്വീകരിച്ചു. ചികിത്സയ്ക്കായി മയോ ക്ലിനിക്കിലേക്ക് പോയ മുഖ്യമന്ത്രി പകരം ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല. ഇ-ഓഫീസിലൂടെയാണ് ഫയലുകള്‍ പരിശോധിച്ചത്. 17ന് മന്ത്രിസഭായോഗം ചേര്‍ന്നേക്കും. സിപിഎം നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ അന്ന് തന്നെ പിണറായി ഡല്‍ഹിയിലേക്ക് പോകും.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദുബായില്‍ എത്തിയിരുന്നു. ദുബായില്‍ അദ്ദേഹത്തിന് ഔദ്യോഗിക പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. ഇവിടെ മകനും കുടുംബത്തിനുമൊപ്പം ചെലവഴിച്ചതിന് ശേഷമാണ് കേരളത്തിലേക്ക് തിരിച്ചത്. തുടര്‍ ചികിത്സകളുടെ ഭാഗമായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. 2018 സെപ്തംബറിലാണ് അദ്ദേഹം ചികിത്സയ്ക്കായി ആദ്യം യുഎസില്‍ പോകുന്നത്. 2022 ജനുവരി, ഏപ്രില്‍ മാസങ്ങളിലും അദ്ദേഹം യുഎസില്‍ ചികിത്സ തേടിയിരുന്നു. ഇത്തവണത്തേത് ചികിത്സയുടെ ഭാഗമായുള്ള നാലാമത്തെ യുഎസ് സന്ദര്‍ശനമായിരുന്നു.
Read Also: Nimisha Priya: നിമിഷപ്രിയയുടെ മോചനം; സന്തോഷകരമായ തീരുമാനം പ്രതീക്ഷിക്കാമെന്ന് പ്രതിനിധി സംഘം




അതേസമയം, യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ മോചിപ്പിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിണറായി കത്തയച്ചു. ഇതേ വിഷയം ഉന്നയിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് മുഖ്യമന്ത്രി കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കത്തയച്ചിരുന്നു. നിമിഷയുടെ മോചനത്തിനായി ഇടപെടുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.