Veena Vijayan: വീണ വിജയന്റെ യാത്ര, താമസ ചെലവുകളും CMRL വഹിച്ചെന്ന് വിവരം; വിശദീകരണം തേടി SFIO

Veena Vijayan and CMRL: കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ 2017 മുതലാണ് എക്സാലോജിക്കിന് അക്കൗണ്ട് വഴി പണം കെെമാറിയത്. എക്സാലോജിക്, സിഎംആർഎൽ, കെഎസ്ഐഡിസി എന്നിവയ്ക്കെതിരെയാണ് എസ്എഫ്ഐഒ അന്വേഷണം.

Veena Vijayan: വീണ വിജയന്റെ യാത്ര, താമസ ചെലവുകളും CMRL വഹിച്ചെന്ന് വിവരം; വിശദീകരണം തേടി SFIO

Image Credits: Social Media

Published: 

14 Oct 2024 08:17 AM

തിരുവനന്തപുരം: എക്സാലോജിക്സ്- സിഎംആർഎൽ ഇടപാടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും സിഎംആർഎല്ലും തമ്മിൽ കൂടുതൽ ഇടപാടുകൾ ഉണ്ടെന്ന് റിപ്പോർട്ട്. വീണ വിജയന്റെ യാത്ര, താമസ സൗകര്യം ഉൾപ്പെടെയുള്ള ചെലവുകൾ സിഎംആർഎൽ വഹിച്ചുഎന്നാണ് വിവരം. ഇക്കാര്യങ്ങളിൽ എസ്എഫ്ഐഒ വിശദീകരണം തേടി. സിഎംആർഎല്ലിൽ നിന്ന് പണം പുറത്തേക്ക് ഒഴുകിയതിലെ എസ്എഫ്ഐഒ അന്വേഷണം തുടരും.

രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാട് എന്നതിന് അപ്പുറം, ഒരു കമ്പനിയുടെ ഡയറക്ടറുടെ സ്വകാര്യ ചെലവുകൾ എന്തിന് മറ്റൊരു കമ്പനി വഹിക്കുന്നു എന്നാണ് എസ്എഫ്ഐഒ തിരക്കിയത്. ചെന്നെെയിലെ മൊഴിയെടുപ്പിൽ വീണ വിജയൻ പറഞ്ഞതിൽ വ്യക്തതയില്ല. സിഎംആർഎല്ലിൽ നിന്ന് 200 കോടിയിലേറെ രൂപ പല ആവശ്യങ്ങൾക്കായി പുറത്തേക്ക് ഒഴുകിയിട്ടുണ്ട്. ഏതൊക്കെ കമ്പനികൾക്ക്, എന്തിന് കൊടുത്തു എന്ന രീതിയിലാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. അടുത്ത മാസം ആദ്യം റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്എഫ്ഐഒയുടെ നീക്കം. അന്വേഷണത്തിന്റെ അന്തിമ ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ മകളുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

എസ്എഫ്ഐഒ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് കഴിഞ്ഞ ബുധാനാഴ്ച ചെന്നെെയിലെ ഓഫീസിൽ വീണയുടെ മൊഴിയെടുത്തത്. ചെയ്യാത്ത സേവനത്തിന് സിഎംആർഎല്ലിൽ നിന്ന് വീണയുടെ കമ്പനിയായ എക്സാലോജിക് 1.72 കോടി രൂപ കെെപ്പറ്റിയെന്നാണ് കേസ്. കേസിനെതിരെ സിഎംആർഎൽ നൽകിയ ഹർജി ഡൽഹി ഹെെക്കോടതി നവംബർ 12-ന് വീണ്ടും പരി​ഗണിക്കും. ഇതിന് ശേഷമായിരുന്നു റിപ്പോർട്ട് സമർപ്പിക്കുക.

ആർഒസിയിൽ നിന്ന് എസ്എഫ്ഐഒോ അന്വേഷണം ഏറ്റെടുത്ത് 10 മാസങ്ങൾക്ക് ശേഷമാണ് വീണയുടെ മൊഴിരേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനോടകം രണ്ട് തവണ വീണയെ എസ്എഫ്ഐഒ ചോദ്യം ചെയ്തതായാണ് വിവരം. മാസപ്പടി കേസിൽ വ്യവസായ വികസന കോർപ്പറേഷന്റെ (കെഎസ്ഐഡിസി) ജനറൽ മാനേജരും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ കെ അരവിന്ദാക്ഷനെ കഴിഞ്ഞ 4-ന് ചെന്നെെയിലെ എസ്എഫ്ഐഒ ഓഫീസിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയതിൽ സിപിഎം മറുപടി പറയേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കേസിലേക്ക് വലിച്ചിടാനുള്ള നീക്കം പാർട്ടി അംഗീകരിക്കില്ല. കേരളത്തിലെ മാധ്യമങ്ങൾ മനസാക്ഷി കുത്തില്ലാതെ
ശുദ്ധ അസംബന്ധം എഴുതുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.

കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ 2017 മുതലാണ് എക്സാലോജിക്കിന് അക്കൗണ്ട് വഴി പണം കെെമാറിയത്. എക്സാലോജിക്, സിഎംആർഎൽ, കെഎസ്ഐഡിസി എന്നിവയ്ക്കെതിരെയാണ് എസ്എഫ്ഐഒ അന്വേഷണം. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടർ എം അരുൺ പ്രസാദിനാണ് അന്വേഷണ ചുമതല. നേരത്തെ എസ്എഫ്ഐഒ സമൻസിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാട് എന്നിവ സംബന്ധിച്ച രേഖകൾ വീണ ഹാജരാക്കിയിരുന്നു. ബിജെപി നേതാവ് ഷോൺ ജോർജിന്റെ പരാതിയിലാണ് കേസിൽ ജനുവരി 31-ന് എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും