Cholera Case: സംസ്ഥാനത്ത് വീണ്ടും കോളറ; എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
Cholera Confirmed Again in Kerala: ഇതോടെ ഈ വർഷം രോഗം സ്ഥിരീകരിച്ചത് മൂന്നുപേർക്കാണ്. രോഗം ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ വർഷം രോഗം സ്ഥിരീകരിച്ചത് മൂന്നുപേർക്കാണ്. രോഗം ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രിൽ 27നാണ് തിരുവനന്തപുരം കവടിയാര്‍ മുട്ടട സ്വദേശിയായ 63കാരൻ ത്ത് കോളറ ബാധിച്ച് മരിച്ചിരുന്നു. കാർഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു. മരണാനന്തരം നടത്തിയ രക്തപരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.
എന്താണ് കോളറ?
കുടലിൽ ഉണ്ടാകുന്ന ഒരു ബാക്ടീരിയ ആണ് കോളറ. ഇത് കാരണം ശരീരത്തെ പ്രവർത്തിക്കാൻ സഹായിക്കുന്ന പ്രധാന ധാതുക്കൾ നഷ്ടപ്പെടുന്നതിനും നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനും കാരണമാകും.
മോശം വെള്ളം കുടിക്കുന്നതിലൂടെ ഉണ്ടാകുന്ന അണുബാധയാണ് കോളറയ്ക്ക് കാരണമാകുന്നത്. ഇത് ആർക്കും വരാം. വയറിളക്കമാണ് ഇതിന്റെ പ്രധാന ലക്ഷണം. കൂടുതല്‍ തവണ വയറിളകി പോകുന്നതിനാല്‍ നിര്‍ജലീകരണം സംഭവിക്കാനും ഇത് മൂലം ഗരുതരാവസ്ഥയില്‍ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ശുദ്ധജലമോ ടോയ്ലറ്റ് സൗകര്യങ്ങളോ ലഭ്യമല്ലാത്ത പ്രദേശങ്ങളിലാണ് കോളറ മിക്കപ്പോഴും പടരുന്നത്. കഠിനമായ വയറു വേദന, വയറിളക്കം, ഛര്‍ദ്ദി. എന്നിവയാണ് കോളറയുടെ പ്രധാന ലക്ഷണങ്ങൾ.
Also Read:ഇനി ബെവ്കോയിൽ രണ്ടേ രണ്ട് അവധി ബാക്കി; നവംബറിൽ തുറക്കാത്ത ദിവസങ്ങളുണ്ടോ?
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?
- വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
- നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
- മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത ശേഷം മാത്രം കഴിക്കുക.
- പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കുട്ടിച്ചേര്‍ത്ത് ഉപയോഗിക്കരുത്.
- ഭക്ഷണം കഴിക്കുന്നതിനു മുന്‍പും, ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
- ശൗചാലയം ഉപയോഗിച്ചതിന് ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
- ആഹാരസാധനങ്ങള്‍ അടച്ച് വയ്ക്കരുത്.