Cholera: ആലപ്പുഴയിൽ കോളറ ബാധ; 48-കാരൻ ചികിത്സയിൽ
Cholera In Alappuzha: കഴിഞ്ഞ ആഴ്ച ശക്തമായ വയറിളക്കവും ശർദിയും ഉണ്ടായതിന തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്.
ആലപ്പുഴയിൽ കോളറ ബാധ സ്ഥിരീകരിച്ചു. തലവടി സ്വദേശിയായ 48കാരനായ പുത്തൻപറമ്പിൽ പി.ജി. രഘുവിനാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
നിലവിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ആഴ്ച ശക്തമായ വയറിളക്കവും ശർദിയും ഉണ്ടായതിന തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തം പരിശോധിച്ചതിലൂടെയാണ് കോളറ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്.
എന്താണ് കോളറ?
വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് കാരണം മലിനമായ വെള്ളമോ ഭക്ഷണമോ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അണുബാധയാണ് കോളറ. ബാക്ടീരിയ ശരീരത്തിനുള്ളിൽ കടക്കുന്നതിലൂടെ ഇലക്ട്രോലൈറ്റുകൾ വേഗത്തിൽ നഷ്ടപ്പെടുകയും നിർജ്ജലീകരണം സംഭവിക്കുകയും ചെയ്യുന്നു.
വയറിളക്കമാണ് പ്രധാനപ്പെട്ട ലക്ഷണം. നിർജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയിൽ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. അതിനാൽ വയറിളക്കം പിടിപെടുമ്പോൾ തന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, എന്നിവ കുടിക്കേണ്ടതാണ്. കൂടാതെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.