5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Minister V Sivankutty Son Wedding: ലളിതം സുന്ദരം; മന്ത്രി വി ശിവൻ കുട്ടിയുടെ മകൻ വിവാഹിതനായി

Minister V Sivankutty Son Simple Wedding: ലളിതവും സുന്ദരവുമായി ആർഭാടങ്ങൾ ഒന്നും തന്നെ ഇല്ലാതെ വിവാഹം നടത്തിയതിൽ ശിവൻ കുട്ടി സഖാവിന് അഭിവാദ്യങ്ങൾ എന്ന് തുടങ്ങുന്ന കമന്റുകളാണ് ഫേസ്ബുക് പോസ്റ്റിന് താഴെ വരുന്നത്.

Minister V Sivankutty Son Wedding: ലളിതം സുന്ദരം; മന്ത്രി വി ശിവൻ കുട്ടിയുടെ മകൻ വിവാഹിതനായി
മന്ത്രി ശിവൻകുട്ടി പങ്കുവെച്ച വിവാഹ ചിത്രം Image Credit source: V Sivankutty Facebook
nandha-das
Nandha Das | Updated On: 05 Feb 2025 13:45 PM

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയുടെയും ആർ പാർവതി ദേവിയുടെയും മകനായ ഗോവിന്ദ് ശിവൻ വിവാഹിതനായി. എറണാകുളം തിരുമാറാടി തേനാകര കളപ്പുരയ്ക്കൽ ജോർജ് – റെജി ദമ്പതികളുടെ മകൾ എലീന ജോർജാണ് വധു. മന്ത്രിമന്ദിരമായ റോസ് ഹൗസിൽ വെച്ച് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. ഫേസ്ബുക് പോസ്റ്റിലൂടെ ശിവൻകുട്ടി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ രേഖപ്പെടുത്തി രംഗത്ത് വന്നത്.

ലളിതവും സുന്ദരവുമായി ആർഭാടങ്ങൾ ഒന്നും തന്നെ ഇല്ലാതെ വിവാഹം നടത്തിയതിൽ ശിവൻ കുട്ടി സഖാവിന് അഭിവാദ്യങ്ങൾ എന്ന് തുടങ്ങുന്ന കമന്റുകളാണ് ഫേസ്ബുക് പോസ്റ്റിന് താഴെ വരുന്നത്. മകന്റെ വിവാഹം ലളിതമായി നടത്തി മാതൃക കാണിച്ചു തന്ന സഖാവിന് ആശംസകൾ എന്നും ചിലർ എഴുതി. ജ്വല്ലറിയുടെ പരസ്യം പോലെ വിവാഹമാക്കുന്നതിന് പകരം മാതൃകാപരമായ രീതിയിൽ ചടങ്ങ് നടത്തിയതിന് അഭിവാദ്യങ്ങൾ എന്നും ചിലർ ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: ഇത്തവണത്തെ ക്രിസ്മസ്-ന്യൂയർ ബംപർ ഏത് നമ്പറിന്; കഴിഞ്ഞ 5 വർഷം ഒന്നാം സമ്മാനം കിട്ടിയ നമ്പറുകൾ അറിയാം

അതേ സമയം, ശിവൻകുട്ടിയുടെ മകന്റെ വിവാഹം നടന്ന റോസ് ഹൗസ് വെച്ചിൽ ഇതിന് മുൻപും ഒരു വിവാഹം നടന്നിട്ടുണ്ട്. അന്ന് റോസ് ഹൗസ് സാക്ഷ്യം വഹിച്ചത് ഒരു പ്രണയ വിവാഹത്തിനായിരുന്നു. കെ ആർ ​ഗൗരിയമ്മയും ടി വി തോമസും 1957ലാണ് റോസ് ഹൗസിൽ വെച്ച് വിവാഹിതരായത്. ഇരുവരും പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞ അന്നത്തെ മുഖ്യമന്ത്രി ഇ എം എസ് ആണ് അന്ന് മുൻകൈ എടുത്ത് ഇരുവരുടെയും വിവാഹം നടത്തിയത്.