Kerala Christmas – New Year bumper 2025: ക്രിസ്തുമസ് – നവവത്സര ബമ്പർ വിജയികളെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം
Kerala Lottery X'mas New Year Bumper 2024-2025:നാളെ ഉച്ച കഴിഞ്ഞ രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യവാനെ കാത്തിരിക്കുന്നത് 20 കോടി രൂപയാണ്. രണ്ടാം സമ്മാനം ഓരോ കോടി രൂപ വീതം 20 പേർക്ക്. ഇതോടെ ഈ നറുക്കെടുപ്പിലൂടെ 21 കോടീശ്വരൻമാരാകും ഉണ്ടാകുക. 400 രൂപയാണ് ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റിൻ്റെ വില.

തിരുവനന്തപുരം: 20 കോടിയുടെ ഭാഗ്യവാനെ അറിയാൻ ഇനി മണിക്കൂറികൾ മാത്രം ബാക്കി. സംസ്ഥാന സർക്കാർ പുറത്തിറക്കിയ ക്രിസ്തുമസ് – നവവത്സര ബമ്പർ ഭാഗ്യക്കുറിയുടെ വിജയികളെ നാളെ (ഫെബ്രുവരി 5 ) അറിയും. നാളെ ഉച്ച കഴിഞ്ഞ രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യവാനെ കാത്തിരിക്കുന്നത് 20 കോടി രൂപയാണ്. രണ്ടാം സമ്മാനം ഓരോ കോടി രൂപ വീതം 20 പേർക്ക്. ഇതോടെ ഈ നറുക്കെടുപ്പിലൂടെ 21 കോടീശ്വരൻമാരാകും ഉണ്ടാകുക. 400 രൂപയാണ് ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റിൻ്റെ വില.
സമ്മാന തുക
ഒന്നാം സമ്മാനം: 20 കോടി രൂപ
രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേർക്ക്
സമാശ്വാസ സമ്മാനം – ഒരു ലക്ഷം രൂപ
മൂന്നാം സമ്മാനം – പത്ത് ലക്ഷം രൂപ
നാലാം സമ്മാനം – മൂന്ന് ലക്ഷം രൂപ
അഞ്ചാം സമ്മാനം – രണ്ട് ലക്ഷം രൂപ
ആറാം സമ്മാനം – 5,000 രൂപ
ഏഴാം സമ്മാനം – 2,000 രൂപ
എട്ടാം സമ്മാനം – 1,000 രൂപ
ഒമ്പതാം സമ്മാനം – 500 രൂപ
പത്താം സമ്മാനം – 400 രൂപ
Also Read:കെഎസ്ആർടിസി പണിമുടക്ക് ആരംഭിച്ചു; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
അതേസമയം നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്ര ബാക്കിയിരിക്കെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ടിക്കറ്റ് വില്പന തകൃതിയായി നടക്കുകയാണ്. ഇതുവരെ 50,000,00 ടിക്കറ്റുകൾ വില്പനയ്ക്കെത്തിയതായാണ് റിപ്പോർട്ട്. ഇതിൽ കഴിഞ്ഞ ജിവസം ഉച്ചയ്ക്ക് ഒരു മണി വരെ 45,34,650 ടിക്കറ്റുകൾ വിറ്റഴിച്ചു. നറുക്കെടുപ്പ് സമയത്തോടടുക്കും തോറും ടിക്കറ്റു വില്പന കുതിക്കുന്നുവെന്നാണ് വിവരം. ഇത്തവണയും പാലക്കാട് തന്നെയാണ് ടിക്കറ്റ് വിൽപ്പനയിൽ ഒന്നാമത്. 8,87,140 ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 5, 33,200 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തുണ്ട്. തൃശൂരാണ് തൊട്ടുപിന്നിലുള്ളത്. 4,97,320 ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. മറ്റ് ജില്ലകളിലും ടിക്കറ്റ് വിൽപ്പന ഗണ്യമായി വർധിച്ചിട്ടുണ്ട്.
അതേസമയം ഇത്തവണ വൈകിയാണ് ക്രിസ്‌മസ്-പുതുവത്സര ബമ്പർ ലോട്ടറി വിപണിയിൽ എത്തിയത്. എന്നാൽ ടിക്കറ്റ് പുറത്തിറങ്ങി ആദ്യ നാളുകളിൽ തന്നെ റെക്കോഡ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ലോട്ടറിയുടെ സമ്മാന ഘടനയിൽ മാറ്റം വരുത്തിയതും ഇതിനെ തുടർന്ന് ലോട്ടറി ഏജൻ്റുമാരുടെ പ്രതിഷേധവുമാണ് ലോട്ടറി വിപണിയിൽ എത്താൻ വൈകിയത്. നറുക്കെടുപ്പിൽ 5000, 2000,1000 എന്നീ രൂപയുടെ സമ്മാന തുക കുറച്ചതാണ് ഏജന്റുമാരുടെ പ്രതിഷേധത്തിനു കാരണം. ഇത് വിൽപ്പനയെ ബാധിക്കുമെന്നാണ് ഇവരുടെ അഭിപ്രായം. തുടർന്ന് ടിക്കറ്റിന്റെ അച്ചടി വരെ ഭാഗ്യക്കുറി വകുപ്പ് നിർത്തിവച്ചിരുന്നു. ഒടുവിൽ പ്രശ്നങ്ങൾ പരിഹരിച്ച് ഡിസംബർ 17നാണ് ടിക്കറ്റ് വിപണിയിലെത്തിയത്.