AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Christmas-New Year Bumper 2026 Result: ഇത്തവണ 20 കോടി കിട്ടിയ ഭാ​ഗ്യശാലി കോട്ടയത്തോ? പുതുവത്സര ബംപർ വിറ്റത് കാഞ്ഞിരപ്പള്ളി ഏജൻസി

Christmas New Year Bumper Lottery 2026 Winner Kottayam Kanjirapally : കാഞ്ഞിരപ്പള്ളിയിലെ ന്യൂ ലക്കി സെന്റർ എന്ന ലോട്ടറി ഏജൻസിയിൽ നിന്നും എ. സുദീക്ക് എന്ന ഏജന്റ് വിറ്റ ടിക്കറ്റാണ് ഈ വർഷത്തെ വലിയ ഭാഗ്യം സ്വന്തമാക്കിയിരിക്കുന്നത്.

Christmas-New Year Bumper 2026 Result: ഇത്തവണ 20 കോടി കിട്ടിയ ഭാ​ഗ്യശാലി കോട്ടയത്തോ? പുതുവത്സര ബംപർ വിറ്റത് കാഞ്ഞിരപ്പള്ളി ഏജൻസി
Kerala Bumper Lottery (1)Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 24 Jan 2026 | 04:03 PM

തിരുവനന്തപുരം: ഭാഗ്യാന്വേഷികൾ കാത്തിരുന്ന സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് – ന്യൂ ഇയർ ബംപർ (BR 107) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാവരും ഉറ്റുനോക്കിയിരുന്ന 20 കോടി രൂപയുടെ ഒന്നാം സമ്മാനം XC 138455 എന്ന ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റാണിത്. കാഞ്ഞിരപ്പള്ളിയിലെ ന്യൂ ലക്കി സെന്റർ എന്ന ലോട്ടറി ഏജൻസിയിൽ നിന്നും എ. സുദീക്ക് എന്ന ഏജന്റ് വിറ്റ ടിക്കറ്റാണ് ഈ വർഷത്തെ വലിയ ഭാഗ്യം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് 2026-ലെ ആദ്യ ബംപർ നറുക്കെടുപ്പ് നടന്നത്.

  • ഒന്നാം സമ്മാനം (20 കോടി): XC 138455 (കോട്ടയം)
  • രണ്ടാം സമ്മാനം (1 കോടി വീതം): 20 പേർക്ക് (വിവിധ പരമ്പരകളിൽ)
  • മൂന്നാം സമ്മാനം (10 ലക്ഷം വീതം): 20 പേർക്ക്
  • സമാശ്വാസ സമ്മാനം (1 ലക്ഷം): ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറുള്ള മറ്റ് 9 പരമ്പരകളിലെ ടിക്കറ്റുകൾക്ക്.

Also read – ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍ ഫലം ഇന്നറിയാം; എല്ലാവരും ലോട്ടറി എടുത്തില്ലേ?

ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ്

 

ഇത്തവണയും ബംപർ ടിക്കറ്റ് വിൽപ്പനയിൽ കേരളം റെക്കോർഡ് ഇട്ടു. ആകെ 55 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 54,08,880 ടിക്കറ്റുകളും വിറ്റഴിഞ്ഞു. മുൻവർഷങ്ങളിലെ പോലെ തന്നെ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയത്. തൃശൂർ രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തും എത്തി. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ www.keralalotteries.com അല്ലെങ്കിൽ www.keralalotteryresult.net എന്നിവയിൽ ഫലം ലഭ്യമാണ്. സമ്മാനം 5,000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക മാറാം.
ഇതിൽ കൂടുതൽ തുകയുള്ളവർ ടിക്കറ്റും തിരിച്ചറിയൽ രേഖകളും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ 90 ദിവസത്തിനകം ഹാജരാക്കേണ്ടതാണ്.