AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Christmas-New Year Bumper 2026 Result: ഇത്തവണയും കോളടിച്ചത് സർക്കാരിന്! 400 മുടക്കി ടിക്കറ്റെടുത്തത് 54 ലക്ഷം പേർ

Christmas-New Year Bumper Lottery: ഇത്തവണയും റെക്കോർഡ് വിൽപ്പനയാണ് നടന്നത്. 54,08,880 ടിക്കറ്റുകളാണ് ഇത്തവണ വിൽപ്പന നടന്നത. ഇത്തവണയും ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് പാലക്കാട് ജില്ലയിലാണ്. 13,09,300 ടിക്കറ്റുകളാണ്‌ വിറ്റത്‌.

Christmas-New Year Bumper 2026 Result: ഇത്തവണയും കോളടിച്ചത് സർക്കാരിന്! 400 മുടക്കി ടിക്കറ്റെടുത്തത് 54 ലക്ഷം പേർ
Christmas New Year Bumper 2026 ResultImage Credit source: facebook
Sarika KP
Sarika KP | Published: 24 Jan 2026 | 03:46 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 20 കോടി രൂപ XC 138455 ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. കോട്ടയത്ത് എ. സുദീക്ക് എന്ന ലോട്ടറി ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. കാഞ്ഞിരപ്പള്ളിയിലെ ന്യൂ ലക്കി സെന്ററിലാണ് ടിക്കറ്റ് വിറ്റത്.

അതേസമയം ഇത്തവണയും റെക്കോർഡ് വിൽപ്പനയാണ് നടന്നത്. 54,08,880 ടിക്കറ്റുകളാണ് ഇത്തവണ വിൽപ്പന നടന്നത. ഇത്തവണയും ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് പാലക്കാട് ജില്ലയിലാണ്. 13,09,300 ടിക്കറ്റുകളാണ്‌ വിറ്റത്‌. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ലയില്‍ 5,91,100 ടിക്കറ്റുകളാണ്‌ വിറ്റത്‌. മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത്‌ 5,55,920 ടിക്കറ്റുകളുടെ വില്‍പന നടന്നു. 400 രൂപയായിരുന്നു ടിക്കറ്റിൻ്റെ വില. കഴിഞ്ഞ തവണ ക്രിസ്തുമസ് പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു.

Also Read:ക്രിസ്തുമസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഫലമെത്തി, ഭാ​ഗ്യവാനായ ഈ കോടീശ്വരൻ ഇതാ….

രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിക്കുക. XD-241658, XD-286844, XB-182497, XK-489087, XC-362518, XK-464575, XA-226117, XB-413318, XL-230208, XC-103751, XJ-407914, XC-239163, XJ-361121, XC-312872, XC-203258, XJ-474940, XB-359237, XA-528505, XK-136517, XE-130140 എന്നീ നമ്പറുകൾ‌ക്കാണ് രണ്ടാം സമ്മാനം നേടിയത്. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.

അതേസമയം ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാനാകും. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം.