Kerala Extreme Poverty-Free: കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനം: പ്രഖ്യാപിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷം പ്രതിഷേധം ശക്തം
CM Declares Kerala Extreme Poverty-Free: സംസ്ഥാനത്തിൻ്റെ ഗ്രാമങ്ങളിൽ 90.7 ശതമാനം, നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യം നിർമാർജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സഭയിൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു.

CM Pinarayi Vijayan
തിരുവനന്തപുരം: കേരളപ്പിറവി ദിനമായ ഇന്ന് കേരളത്തെ അതിദാരിദ്ര്യ മുക്ത (Extreme Poverty-Free) സംസ്ഥാനമായി നിയമസഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). രാവിലെ ഒമ്പതിന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. കേരളം പുതു യുഗത്തിൻ്റെ പിറവിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിൻ്റെ ഗ്രാമങ്ങളിൽ 90.7 ശതമാനം, നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യം നിർമാർജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സഭയിൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു.
അതി ദാരിദ്ര കേരളം പ്രഖ്യാപനം തട്ടിപ്പാണെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. എല്ലാ പത്രങ്ങളിലും പരസ്യം ഉണ്ടെന്നും സഭ ചേർന്നത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. സഭയിൽ ചർച്ച ചെയ്യാതെയാണ് പ്രഖ്യാപനം നടത്തിയതെന്നും ആരോപണം ഉയരുന്നുണ്ട്.
ALSO READ: കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ചരിത്ര പ്രഖ്യാപനം ഇന്ന്
സഭാസമ്മേളനം സർക്കാർ പ്രഹസനമാക്കിയെന്നും, പൊള്ളയായ പ്രഖ്യാപനമാണിതെന്നും പ്രതിപക്ഷം വിമർശിച്ചു. സർക്കാർ നടത്തുന്നത് തെരഞ്ഞെടുപ്പിനു മുമ്പുള്ള പിആർ വർക്ക് ആണെന്നും, തുടർന്ന് സഭാ കവാടത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. എന്നാൽ, കേരളപ്പിറവി ദിനത്തിൽ കേരളത്തെ അതിദാരിദ്ര്യ സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിൻ്റെ ചോദ്യത്തിന് മറുപടി പറഞ്ഞു.
പ്രതിപക്ഷ നേതാവ് പറഞ്ഞതിൽ വസ്തുതയില്ലെന്നും, സജീവ ജനപങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു. അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഉൾക്കൊണ്ടാണ് ഇത്തരമൊരു പ്രഖ്യാപനം. പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകൾ തയ്യാറാക്കിയെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.