Kerala Assembly Election 2026: ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി… വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

CM Pinarayi Vijayan Thanks Voters : ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന് സമ്മതിദാനാവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാർക്കും മുഖ്യമന്ത്രി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ചുരുങ്ങിയ പ്രചാരണ സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂ എങ്കിലും ചൂടിനെ വകവെക്കാതെ പ്രവർത്തിച്ച എല്ലാ രാഷ്ട്രീയ പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Kerala Assembly Election 2026: ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി... വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

Pinarayi Vijayan (1)

Edited By: 

Arun Nair | Updated On: 25 Apr 2026 | 05:26 PM

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൂല കാലാവസ്ഥയെയും കടുത്ത വേനൽച്ചൂടിനെയും അവഗണിച്ച് ബൂത്തുകളിലെത്തിയ ജനങ്ങൾ കേരളത്തിന്റെ ഉയർന്ന ജനാധിപത്യ ബോധമാണ് പ്രകടിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന് സമ്മതിദാനാവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാർക്കും മുഖ്യമന്ത്രി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ചുരുങ്ങിയ പ്രചാരണ സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂ എങ്കിലും ചൂടിനെ വകവെക്കാതെ പ്രവർത്തിച്ച എല്ലാ രാഷ്ട്രീയ പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.

സംസ്ഥാനത്ത് എവിടെയും വലിയ അനിഷ്ട സംഭവങ്ങളില്ലാതെ സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോലീസ്-കേന്ദ്രസേനാ അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ അഹോരാത്രമുള്ള അധ്വാനത്തെ അദ്ദേഹം ശ്ലാഘിച്ചു. പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ പോളിംഗ് ബൂത്തുകളിലെത്തിയ ജനങ്ങൾ, കേരളത്തിന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള ഉന്നതമായ പ്രതിബദ്ധതയുടെയും നേർക്കാഴ്ചയാണ് നൽകിയത്. – മുഖ്യമന്ത്രി കുറിച്ചു.

ALSO READ: 30 മണിക്കൂർ മുഖ്യമന്ത്രിയായിരുന്ന നേതാവും, 23 ദിവസത്തിൽ പദവി ഒഴിഞ്ഞ മലയാളിയും

നവകേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം എന്ന ആഹ്വാനത്തോടെയാണ് മുഖ്യമന്ത്രി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. വോട്ടെടുപ്പ് പൂർത്തിയായതോടെ ഇനി മെയ് 4-ലെ വോട്ടെണ്ണൽ ഫലത്തിനായുള്ള കാത്തിരിപ്പിലാണ് കേരളം.

Follow Us
ചോറിനൊപ്പം പപ്പായ അച്ചാർ ആയാലോ, സംഗതി സിമ്പിളല്ലേ..
കട്ടിംഗ് ബോർഡിലെ പൂപ്പലും ദുർഗന്ധവും എന്ത് ചെയ്യും? വഴിയുണ്ടോ
കറുമുറാ ശബ്ദമില്ലേ?ചക്ക വറുക്കുമ്പോൾ ഇത് ശ്രദ്ധിക്കണം
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്